ബെസ്‌റ് പി ടി എ അവാർഡ് 2019-20സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യാപക രക്ഷാ കർത്തൃ സംഘടന.

ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഏറ്റവും കൂടുതൽ സഹായകമായിട്ടുള്ള ഒരു ഘടകമാണ് പി ടി എ യുടെ സഹകരണം. സ്കൂളിന്റെയശസ്സ് വളർത്തുന്നതിലും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിലുമുള്ള പി ടി എ യുടെ പങ്ക് നിർണ്ണായകമാണ്.

20 21- 2022 വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .  

1. ക്ളാസ് മുറികൾ പുതിയ ഫ്ലോർ ടൈൽസ് ഇട്ടു മനോഹരമാക്കി.

2. സ്കൂൾ മുറ്റം റോഡ് ലെവലിൽ ഉയർത്തി.

3. ജൈവ വൈവിധ്യ പാർക്ക് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വിപുലീകരിച്ചു.

4. കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് ക്ലാസ് ടീച്ചറുമായി എല്ലാ ആഴ്ചകളിലും ചർച്ച നടത്തുകയും പഠന വിടവ് നികത്താൻ പ്രായോഗികമാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

5.കടലാക്രമണത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുകയും ഓൺലൈൻ ക്ലാസിലെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്തു.

6. ദിനാചരണങ്ങളിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി വിദ്യാലയത്തെയും സമൂഹത്തെയും കോർത്തിണക്കി മത്സരങ്ങൾ സംഘടിപ്പിച്ചു.

ബെസ്‌റ് പി ടി എ അവാർഡ് 2019-20സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി നേടി.