ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം ഇന്ന് മനുഷ്യരാശിയ്ക് ഏറ്റവും ആവശ്യമുളള ഒന്നായി മാറിക്കഴിഞ്ഞു. പരിസരശുചിത്വം, വ്യക്തി ശുചിത്വം, അന്തരീക്ഷ ശുചിത്വം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. വെളളം പോലും നമ്മൾ തിളപ്പിച്ച് ശുദ്ധീകരിച്ചാണ് കുടിക്കേണ്ടത്. രോഗപ്രതിരോധത്തിനും ശുചിത്വം ആവശ്യമാണ്. ഇപ്പോൾ ലോകമാകെ പടർന്നു പന്തലിച്ചു കിടക്കുന്ന കൊറോണ എന്ന വൈറസ്സിനെ തുരത്താനും ആദ്യം വേണ്ടത് ശുചിത്വമാണ്. സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ കഴുകുക എന്നതാണ് കൊറോണയെ നേരിടാനുളള മുഖ്യമാർഗ്ഗം. നമ്മുടെ രാജ്യം മലിനീകരണത്തിൽ മുൻപന്തിയിലായിരുന്നു. ഡൽഹിയിലെ വായു മലിനീകരണം വളരെ ഗുരുതരമായ ഒരു പ്രശ്നമായിരുന്നു. അതുപോലെ ഗംഗ, യമുന പോലുളള ജലസ്രോതസ്സുകളും നമുക്ക് നഷ്ടമായിക്കൊണ്ടിരുന്നു. എന്നാൽ ഈ കുറഞ്ഞ ദിവസം നമ്മൾ ലോക്ക്ഡൗൺ ആയപ്പോൾ നമ്മുടെ അന്തരീക്ഷം, ജലാശയങ്ങൾ എല്ലാം ആകെ മാറി. പരിസ്ഥിതിയുടെ താളം തിരികെ വന്നു. പ്രകൃതി പുഞ്ചിരിച്ചു. നദികൾ തുളളിച്ചാടി. എങ്ങും ശുദ്ധവായു. എന്നാൽ ലോകം മുഴുവൻ ഭയക്കുന്ന കൊറോണ വൈറസ്സിലൂടെയാണ് ഇത് സാധ്യമായത് എന്ന് ഓർക്കുമ്പോഴാണ് എനിക്ക് സങ്കടം തോന്നുന്നത്.

പാർവ്വതി അനിൽകുമാർ എ ജി
4 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം