ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അന്ന് തലശ്ശേരിയിലെ ജഡ്ജിയായിരുന്ന തോമസ് ട്രെ യിഞ്ചിന്റെ ക്ഷണം സ്വീകരിച്ച് നെട്ടൂരിൽ താമസ മാരംഭിക്കുകയും ബാസൽ മിഷൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1839ൽ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയുടെ കറപ്പത്തോട്ടത്തിൽ എത്തിയ ഡോ: ഹെർമൻ ഗുണ്ടർട്ടും മറ്റും നിരക്ഷരരും കർഷകരുമായ ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഒരു കുടിപ്പള്ളിക്കൂടം കറപ്പത്തോട്ടത്തിൽ തുടങ്ങി. എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ അഞ്ചരക്ക ണ്ടി തലശ്ശേരി റോഡിനടുത്ത് 1862 ൽ പുതിയ കെട്ടിടം പണിയുകയും അംഗീകാരം നേടുകയും ചെയ്തു. അതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ യു.പി.സ്കൂൾ എന്ന ഇന്നത്തെ ബി.ഇ.എം.യു.പി.സ്കൂൾ, അഞ്ചരക്കണ്ടി. ഒന്നര നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ഈ വിദ്യാലയം അഞ്ചരക്കണ്ടിയുടെയും സമീപ പ്രദേ ശങ്ങളുടെയും സാമൂഹിക നവോത്ഥാന പുരോ ഗതിക്ക് വഴിതെളിച്ച സംഭാവനകൾ അനവധിയാ ണ്