ബി.റ്റി.എം. എൽ പി സ്കൂൾ/ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പണ്ട് കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി 1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. അക്കാലത്തു വടക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കാരിക്കോടിനോട്ചേർന്നുകിടക്കുന്ന പ്രദേശമാണ് കുമ്പംകല്ല്. പരിമിതമായ ഗതാഗത സൗകര്യങ്ങൾ മാത്രം ലഭ്യമായിരുന്ന 79 കളിലാണ് ബഹുമാന്യനായ A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് ഈ പ്രദേശത്തെ കുട്ടികൾക്ക് ദൂരയാത്ര ചെയ്യാതെ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1979 ൽ  ഈ സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ സ്ഥാപിച്ച A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു നാല് പതിറ്റാണ്ടുകളായി സ്കൂളിന്റെ ഭരണനിയന്ത്രണം നടത്തിപ്പോന്നത്. സുധാമണി അമ്മാൾ ആയിരുന്നു പ്രധാന അധ്യാപിക. പരിമിതമായ സൗകര്യങ്ങളും വിരലിൽ എണ്ണാവുന്ന കുട്ടികളുമായി തുടങ്ങിയ സ്‌കൂളിൽ ഇപ്പോൾ ആധുനിക സൗകര്യങ്ങളോടുകൂടി നൂറിലധികം കുട്ടികൾ പഠിക്കുന്നു. പഠന-പഠ്യേതര വിഷയത്തിൽ ഏറെ മുന്നിലാണ് ഈ വിദ്യാലയം.