ബാലസമാജം/ഗവ എൽ പി എസ് പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്

മഹാനായ അക്ഷര സ്നേഹിയും ,അദ്ധ്യാപകനുമായിരുന്ന പി .എൻ .പണിക്കർ സാറിന്റെ ഓർമദിനമായ ജൂൺ 19 നു നമ്മുടെ സ്കൂളിലെ ബാലസമാജം പ്രശക്ത സാഹിത്യകാരൻ ശ്രീ മുഖത്തല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു..ദേവികുളങ്ങര പഞ്ചയാത്തു വൈസ് പ്രസിഡന്റ് കുമാരി നീതുഷ അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ പി .എൻ .പണിക്കർ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച നമ്മുടെ സ്കൂളിലെ മനോജ് സാറിനെ സ്റ്റാഫ്‌കളും,എസ് .എം.സിയും ചേർന്ന് അനുമോദിച്ചു.ഓൺലൈനായി നടന്ന പരിപാടികൾക്ക് ടീച്ചർ ഇൻ ചാർജ് ഗീത ടീച്ചറം, ചെയർപേഴ്സൺ ശ്രീമതി.റസീന എന്നിവർ ആശംസകളും അർപ്പിച്ചു.തുടർന്നുള്ള 6  ദിവസങ്ങൾ ബാലസമാജം വായനവാര ദിനങ്ങളായി ആചരിച്ചു.സോബി സതീഷ് സാർ,പുന്നപ്ര ജ്യോതികുമാർ സാർ,അനൂപ് സഹദേവൻ സാർ,രാജേഷ് വിജയൻ സാർ,മിനി ടീച്ചർ ,സുരേഷ് കുമാർ സാർ എന്നിവർ നേതൃത്വം നൽകിയ വിജ്ഞാനവും ,വിനോദവും ഒത്തുചേർന്ന പരിപാടികൾ കുട്ടികളോടൊപ്പം അദ്ധ്യാപകരും,രക്ഷിതാക്കളും ആസ്വദിച്ചു.

എല്ലാ മാസവും അവസാന ശനിയാഴ്ച ബാലസമാജം നടത്തിവരുന്നു.കുട്ടികളുടെ കലാപരിപാടികൾക്ക് മുൻ‌തൂക്കം നൽകുന്ന ഈ പരിപാടി കായംകുളം ഉപജില്ലാ വിദ്യാഭ്യാസ  ഓഫിസറുടെ പ്രശംസക്ക് പാത്രമായിട്ടുണ്ട്.