ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /മലയാളം ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  


മലയാളം ക്ലബ്ബിന്റെ പ്രവർത്തനവും വളരെ കാര്യക്ഷമമായി നടന്നു വരുന്നു. ക്ലബ്ബിന്റെ കീഴിൽ ക്വിസ്സ് മത്സരം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചനമത്സരം വീഡിയോ പ്രദർശനം എന്നിവ നടത്തി. മാസത്തിയിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യാറുണ്ട്. ക്ലബ്ബിനു കീഴിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി നിറവേറ്റി വരുന്നു.


കൺവീനർ: ഉമ്മുകുൽസു. ഇ

ജോയിൻറ് കൺവീനർ: ശാരി. സി

സ്റ്റുഡൻറ് കൺവീനർ: അഭിരാമി (10 എച്ച്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അവന്തിക (7 ബി)



ബഷീർ ദിനാചരണം


                                 



ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു.


മലയാളം അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല അദ്ധ്യാപക പരിപാടിക്ക് നേതൃത്വം നൽകി.





വാ‌യനാവാരാചരണം



                                            



ഈ വർഷത്തെ വാ‌യനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, അബ്ദുൽ ഗഫൂർ. എം, റാബിയ. കെ, ശരീഫ ബീഗം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആരതി വായനദിന സന്ദേശം നൽകി.


വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.


സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞ‍ു.



                                                                                        2017 - 18  


കൺവീനർ: മുഹമ്മദ് അസ്‌ക്കർ. പി

ജോയിൻറ് കൺവീനർ: മുഹ്‌സിന. എം.കെ

സ്റ്റുഡൻറ് കൺവീനർ: ആദിത്യ -10 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ര‍ുദ്ര -7 സി


                                                                           വാ‌യനാവാരാചരണം
                                                 


                                                 


വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഭാഷാദ്ധ്യാപൻ കമറുദ്ദീൻ പരപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിൻ വായനദിന സന്ദേശം നൽകി.


മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം മുഖ്യാതിഥി കമറുദ്ദീൻ പരപ്പിൽ നിർവ്വഹിച്ചു.


പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി.സി. മുഹമ്മദ് അശ്റഫ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാർത്ഥികളായ ദയ ഫൈസ്, റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മിൽ, അദ്ധ്യാപകരായ ഉമ്മുകുൽസു, യൂസുഫ്, ജാസ്മിൻ, ഫസീല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



                                                                                     2016 - 17    

കൺവീനർ: മുഹമ്മദ് അസ്‌ക്കർ. പി

ജോയിൻറ് കൺവീനർ: മുഹ്‌സിന. എം.കെ

സ്റ്റുഡൻറ് കൺവീനർ: നവ്യ. എം -10 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സ്വാതി -7 സി



വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് വായനാദിനമായ ജൂൺ 19 ന് മലയാളം ക്ലബ്ബിനു കീഴിൽ അസ്സംബ്ലി കൂടി. വാ‌യനയുടെ മഹത്വത്തെപ്പറ്റി ക്ലബ്ബ് കൺവീനർ മുഹമ്മദ് അസ്ക്കർ സംസാരിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാദ്ധ്യാപകനുമായ സലീം സാർ ആയിരുന്നു വായനദിനത്തിലെ നമ്മുടെ മുഖ്യാതിഥി.


വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമത്സരം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. മുഖ്യാതിഥി സലീം സാർ പരിപാടികൾ ഉൽഘാടനം ചെയ്തു. പ്രമുഖരായ സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം.എ നജീബ്, സ്കൂൾലീഡർ എം.എം. സമീൽ എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. മലയാളം ക്ലബ്ബ് കൺവീനർ മുഹമ്മദ് അസ്ക്കർ, സ്റ്റുഡൻറ് കൺവീനർ നവ്യ. എം, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ സ്വാതി.സി, അദ്ധ്യാപകരായ കരീം, ഉമ്മുകുൽസു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                                      അദ്ധ്യാപകദിനം                 
                                             


ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാർഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവർ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് എന്നിവർ നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകൻ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകൻ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.


വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉമ്മുകുൽസു. ഇ, ജോയിൻറ് കൺവീനർ ശാരി. സി, സ്റ്റുഡൻറ് കൺവീനർ ആദിത്യ. പി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ മുഹമ്മദ് അസ്ക്കർ, ബീരാൻ കോയ. ടി, യൂസുഫ്. എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.