ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

رب زدني علما

(അലിഫ് അറബിക് ക്ലബ്.) الف....النادية العربية

അറബിക് ഭാഷയുടെ പ്രചാരവും കുട്ടികളിലെ താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ അറബിക് ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു.

പ്രധാന പ്രവർത്തനങ്ങൾ

ക്ലബ് രൂപീകരണം

ഓരോ ക്ലാസിൽ നിന്നും അഞ്ച് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 26 6 2018 ചൊവ്വാഴ്ച അറബിക് ക്ലബ് രൂപീകരണം നടന്നു യുപി വിഭാഗത്തിൽ നിന്നായി 30 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി 50 കുട്ടികളും ക്ലബ്ബിൽ അംഗങ്ങളായി.

ക്ലബ് ഉദ്ഘാടനം

2018 ജൂലൈ 11 ബുധനാഴ്ച 11 30ന് സ്കൂൾതലത്തിൽ അറബി ക്ലബ് ഉദ്ഘാടനം നടന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അധ്യക്ഷതവഹിച്ചു . ചടങ്ങ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സാർ ഉദ്ഘാടനം ചെയ്തു. അറബിക് ഭാഷയുടെ പ്രാധാന്യവും മഹത്വവും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ഫിറോസ് മാസ്റ്റർ സ്വാഗതം പറയുകയും അറബിക് അധ്യാപക മറിയം ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

അറബിക് ടാലൻറ് ടെസ്റ്റ്

അറബിഭാഷയിലുള്ള വിദ്യാർത്ഥികളുടെ ടാലൻറ് മനസ്സിലാക്കാനും പൊതുവിജ്ഞാനം വർധിപ്പിക്കാനും സ്കൂൾതലത്തിൽ വ്യവസ്ഥാപിതമായി അറബിക് ടാലൻറ് പരീക്ഷ നടത്തി. യുപി എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് അസംബ്ലിയിൽ സമ്മാനം ഹെഡ്മാസ്റ്റർ വിതരണം ചെയ്തു.ശേഷം അവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ജില്ലാതലത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.

ദിനാചരണങ്ങൾ

ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം പരിസ്ഥിതി ദിനം വായനാദിനം ചാന്ദ്രദിനം ലഹരി വിരുദ്ധ ദിനം എന്നീ ദിനാഘോഷങ്ങളിൽ ചാർട്ട് കൊളാഷ് പ്രദർശനം ക്വിസ് സ പ്രോഗ്രാം എന്നിവ നടത്തി വിജയം ക്ക് സമ്മാനം നൽകി

അറബിക് കലോത്സവം

മുക്കം ഉപജില്ലയിൽ ശ്രദ്ധേയമായ പ്രകടനമാണ് കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അറബി കലോത്സവത്തിൽ നടത്തിയത്. സ്കൂൾതലത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ഇനങ്ങളിലും മത്സരങ്ങൾ നടക്കുകയും മികച്ച വിദ്യാർത്ഥികളെ സബ്ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു ചെയ്തു . ഉപജില്ലയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിനായി. സ്കൂളിൽ നിന്നും 5 വിദ്യാർഥികൾ ജില്ലാതല മത്സരങ്ങൾക്ക് അർഹരായി. ജില്ലാതലത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനമായി. കവിതാപാരായണം അറബിഗാനം സംഘഗാനം എന്നിവ കുട്ടികളിൽ ആവേശമുണർത്തി എത്തി

അറബിക് ദിനാചരണം

ലോക അറബി ഭാഷാ ദിനമായ ഡിസംബർ 18 ന് വിദ്യാർത്ഥികൾ ബാഡ്ജ് നൽകുകയും സ്വാഗതം ചെയ്തുള്ള പോസ്റ്ററും ഫ്ലക്സും പ്രദർശിപ്പിക്കുകയും എക്സിബിഷൻ നടത്തുകയും ചെയ്തു.ക്ലാസ് തലത്തിൽ അറബി സാഹിത്യത്തിലെ പ്രാധാന്യത്തെക്കുറിച്ചും അറബി ഭാഷയുടെ ആവശ്യകതയെക്കുറിച്ചും അറബി ക്ലബ് വിദ്യാർഥികൾ ക്ലാസുകൾ നൽകി.

പഠനോത്സവം

2019 ഫെബ്രുവരി 13 ന് നടന്ന പഠനോത്സവത്തിൻറെ ഭാഗമായി സ്കൂളിൽ അറബികിനായി ഒരു സ്റ്റാൾ ഒരുക്കി.വിദ്യാർഥികളുടെ ഒരു വർഷത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ കാർഡുകളിലും പുസ്തകങ്ങളിലും ആൽബങ്ങളിലും മറ്റുമായി പ്രദർശിപ്പിച്ചു. മികച്ച രീതിയിൽ സ്റ്റാർ ഒരുക്കിയതിന് ഹെഡ്മാസ്റ്ററും ബിആർസി അറബിക് ട്രെയിനർ dpo എന്നിവർ ക്ലബ് അംഗങ്ങളെ നിങ്ങളെയും ചാർജുള്ള അധ്യാപകരെയും അഭിനന്ദിച്ചു. അതോടൊപ്പം വിദ്യാർഥികൾ പഠനപ്രവർത്തനങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു