പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
                                       സ്റ്റുഡൻറ്റ് പോലീസ് കേഡറ്റ് 

പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവ ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ൽരൂപംകൊടുത്ത പദ്ധതിയാണ് എസ് പി സി. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല 2014 നവംബർ മാസത്തിൽ Pope Pius XI HSS ലെഎസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. എല്ലാം ബുധൻ, ശനി ദിവസങ്ങളിൽ കുറത്തിക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും CPO മാരുടെയുംനേതൃത്വത്തിൽ കുട്ടികൾക്ക് ട്രെയിനിങ് നൽകുന്നു. ഓണം, ക്രിസ്മസ്, വേനലവധിതുടങ്ങിയ അവധിക്കാലങ്ങളിൽ ത്രിദിന ക്യാമ്പ് നടത്തിവരുന്നു. ആലപ്പുഴ ജില്ലയിൽ 56 എസ്പിസി യൂണിറ്റുകളിൽ നിന്നും ഈ സ്കൂളിലെ പ്രത്യാശ് വി.ജി . തോമസ് സ്കൂൾ ജില്ലാ ചീഫ് കമാൻഡറായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ആലപ്പുഴ ജില്ലാ തലത്തിൽ നടന്ന ക്യാമ്പിൽ സീനിയർ കേഡറ്റ് ആയ ശ്രീശാന്ത് എസ്.പ്രസാദ് കമാൻഡറായി നയിച്ച Platoon ഒന്നാം സ്ഥാനത്തിന് അർഹമായി. ആലപ്പുഴ ജില്ല എസ്പിസി യൂണിറ്റ് സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ കുമാരി അമ്യത. സി.വി രണ്ടാം സ്ഥാനത്തിന് അർഹയായി. വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണ ബോധം ഇവ വളർത്തുന്നതിനായി Natureക്യാമ്പുകളും, my tree പ്രോജക്റ്റുകളും, റാലികളും, ക്ലാസുകളും സംഘടിപ്പിക്കുന്നു .പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എസ് പി സി കേഡറ്റുകൾ എന്നും മുന്നിൽ ഉണ്ട്. എല്ലാവർഷവും ശുഭയാത്ര എന്ന പ്രോജക്ടിലൂടെ റോഡ് സുരക്ഷാ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. 8-ാം ക്ലാസ്സിൽ 22 girls ഉം, 22 boys അടങ്ങുന്ന 44 കേഡറ്റുകൾ എഴുത്ത് പരീക്ഷയി ലൂടെയും കായികക്ഷമതയി ലൂടെയുംതെരഞ്ഞെടുക്കുന്നു. പത്താം ക്ലാസിൽ പാസ്സിംഗ് ഔട്ട് പരേഡും സംഘടിപ്പിക്കുന്നു. കോവിഡാനന്തരപ്രവർത്തനങ്ങളിൽ കേഡറ്റുകൾ സ്തുത്യഹർമായപങ്കു വഹിച്ചു വരുന്നു.ഓൺലൈനായി സംഘടിപ്പിക്കുന്ന ദൃശ്യപാഠം ക്ലാസ്സുകളിലും , പോസ് പോസ് ഷോകളിലും കളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു .

ഡി.ഐമാരായി ശ്രീ. സലാം  ശ്രീമതി.ശ്രീദേവി  ശ്രീ.രതീഷ്   ശ്രീമതി. ജോളി   ശ്രീമതി രേണുക  ശ്രീ. നിയാസ് എസ് .ഐ   സി.പി.ഒ ആയി ശ്രീമതി. ഷീലാമ്മ എബ്രഹാം .എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട. നിലവിൽ കുറത്തിക്കാട് പി.എസ് ലെ ശ്രീ. അജീഷ്   ശ്രീമതി.  സ്വർണ രേഖ  സി.പി. ഒമാരായി ശ്രീ. റോയി. ജി    ശ്രീമതി. ബിന്ദു അലക്സ്എന്നിവർ എസ്.പി സി പ്രവർത്തനങ്ങളിൽ

ചുക്കാൻ പിടിക്കുന്നു.

SPC POPE PIUS XI HSS
അമൃത് മഹോത്സവം 2022
അമൃത് മഹോത്സവം 2022