പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
                      സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
     കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂൾ- 2021 -2022 അദ്ധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ മാസത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആദരണീയനായ ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗ്ഗീസ് സാറിന്റെ അധ്യക്ഷതയിൽ നിർവഹിക്കപ്പെട്ടു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽവിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികാഘോഷം "അമൃതോത്സവം " എന്ന പരിപാടിയിലൂടെ ഗവൺമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചപ്പോൾ അതിന്റെ ഭാഗമായി പോപ്പ് പയസ് സ്കൂളിനും വിവിധ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിഞ്ഞു.

        ഭാവിയുടെ വാഗ്ദാനമായ യുവതലമുറയിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്തുന്നതിനും സമൂഹത്തിലെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി സംവാദങ്ങളും സെമിനാറുകളും നടത്തുവാനും കഴിഞ്ഞു.
വിവിധ ദിനാചരണങ്ങൾ
   ജനസംഖ്യാ ദിനം, ആഗസ്റ്റ് 6,9  ഹിരോഷിമ നാഗസാക്കി ദിനം ക്വിറ്റ്  ഇന്ത്യ ദിനം,   സ്വാതന്ത്ര്യ ദിനം,ലഹരി വിരുദ്ധ ദിനം, ഒൿടോബർ 2 ഗാന്ധിജയന്തി,ഐക്യരാഷ്ട്ര ദിനം, ഭരണഘടനാ ദിനം, ദേശീയ യുവജന ദിനം തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ
ക്വിസ് മത്സരം ചിത്രരചനാ മത്സരം പ്രസംഗ മത്സരം ദേശഭക്തിഗാന മത്സരം യുദ്ധവിരുദ്ധ ഗാനം, യുദ്ധവിരുദ്ധ പ്രതിജ്ഞ പോസ്റ്റർ രചന,തുടങ്ങിയവ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുകയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് ഹെഡ്മാസ്റ്റർബിജു  സാറിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു ഇതിൽ മികച്ച പരിപാടികൾ കോർത്തിണക്കിയ വീഡിയോ സ്കൂൾ ഗ്രൂപ്പിൽ ഇടുകയും ചെയ്തു
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്കും വികാസത്തിനും കഴിയുന്ന പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന് കഴിഞ്ഞു.