പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഫിലാറ്റലി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലാറ്റലി എന്ന പദം തപാൽ സ്റ്റാമ്പുകൾ, സ്റ്റാമ്പ് ചെയ്ത എൻവലപ്പുകൾ, പോസ്റ്റ്മാർക്കുകൾ, പോസ്റ്റ്കാർഡുകൾ, എന്നിവയുടെ പഠനം അല്ലെങ്കിൽ ഈ ഇനങ്ങളുടെ ശേഖരണത്തെയും സൂചിപ്പിക്കുന്നു.STAMPS എന്ന് വിളിക്കപ്പെടുന്ന ഈ അതിമനോഹരമായ മിനിയേച്ചറുകളിലെ ഇംപ്രഷനുകളിലൂടെ ലോകത്തെ അത്ഭുതങ്ങളെ അനാവരണം ചെയ്യാൻ ഫിലാറ്റലി ക്ലബ് കുട്ടികളെ സഹായിക്കുന്നു. സ്റ്റാമ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സങ്കീർണ്ണമായ ഗ്രാഫിക് ഡിസൈനും ,അതിശയകരമായ കലാസൃഷ്‌ടിയും വിദ്യാർത്ഥികൾക്ക് സ്വന്തമായി ലോകം പര്യവേക്ഷണം ചെയ്യുന്നതിനുള്ള സ്വാഭാവിക പഠന അവസരം നൽകുന്നു. ഫിലാറ്റലി ഒരു ഹോബി എന്ന നിലയിൽ വിദ്യാർത്ഥികളെ സ്വയംഭരണ പഠിതാക്കളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.നമ്മുടെ സ്കൂളിൽ 37 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.

ഫിലാറ്റലി ക്ലബ് ഉദ്ഘാടനം


പോപ്പ് പയസ് Xl ഹയർ സെക്കൻഡറി സ്കൂളിലെ 2022- 2023 അധ്യയന വർഷത്തെ ഫിലാറ്റലി ക്ലബ്ബിൻറെ ഉദ്ഘാടനം കറ്റാനം പോസ്റ്റ് മാസ്റ്റർ ശ്രീമതി വിജിത നിർവഹിച്ചു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ: ജയചന്ദ്രൻ കുട്ടികൾക്കായി ക്ലബ്ബിൻറെ പ്രവർത്തനത്തെക്കുറിച് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്, ക്ലബ് ഇൻ ചാർജ് ജെയ്സി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു

പോസ്റ്റൽ വീക്ക് ആചരണം.

പോസ്റ്റൽ വീക്ക് ആചരണത്തിൻ്റെ ഭാഗമായി ഫിലാറ്റലി ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പള്ളിക്കൽ പോസ്റ്റ് ഓഫീസിൽ സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾ അറിവുകൾ നേടുകയും ഉദ്യോഗസ്ഥരോട് സംവദിക്കുകയും ചെയ്തു.