പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ചരിത്രം
NCC EMBLEM

പതിറ്റാണ്ടുകളുടെ ചരിത്രം ചേർന്നതാണ് കറ്റാനം ഓപ്പൺ സ്കൂളിലെ എൻസിസി. 1934 രൂപീകൃതമായ കലാ ക്ഷേത്രത്തിൽ ഏകദേശം അഞ്ചു പതിറ്റാണ്ടുകൾക്കു മുൻപ് തന്നെ എൻസിസി  രൂപീകൃതമായി. 100 കേഡറ്റുകൾ അടങ്ങുന്ന ഒരു ട്രൂപ്പ് ആണ് ഇവിടെ ഉള്ളത്. കൊല്ലം ഗ്രൂപ്പിൽ എയ്റ്റ്  കേരള ബറ്റാലിയൻ(8K Bn)മാവേലിക്കരയ്ക്ക് കീഴിലാണ് കറ്റാനം പോപ്പ് പയസ്  സ്കൂളിലെ എൻസിസി യൂണിറ്റ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് യുവജനങ്ങളെ രാജ്യ സേവന തൽപരരായി വളർത്തിയെടുക്കുവാൻ ഇവിടുത്തെ എൻസിസി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന കളിലേക്ക് ധാരാളം യുവാക്കളെ സംഭാവന ചെയ്യുവാനും ഇവിടുത്തെ എൻസിസി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം അഭിവൃദ്ധി പുലർത്തുന്ന ഒരുപാട് മുൻകാല എൻസിസി കേഡറ്റുകളും ഈ സ്കൂളിന്റെ സ്വകാര്യ അഹങ്കാരം ആണ് നിരവധി തവണ എയ്റ്റ് കേരള ബെറ്റാലിയന് കീഴിലെ മികച്ച എൻസിസി യൂണിറ്റ് എന്ന ബഹുമതി നേടിയെടുക്കുവാൻ ഈ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.

നിരവധിയായ സാമൂഹിക സേവന പ്രവർത്തനങ്ങൾ എൻസിസി യൂണിറ്റിന് നേതൃത്വത്തിൽ ഇവിടെ നടത്തപ്പെടുന്നു. സ്വച്ച് ഭാരത് മിഷൻ ന്റെ ഭാഗമായിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളും , പരിസ്ഥിതിയെ വളർത്തുന്നതിനായി വൃക്ഷത്തൈ നടീൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും, സമൂഹത്തിലെ പല മേഖലകളിൽ പലർക്ക് കൈതാങ്ങാവുന്ന വിവിധ പരിപാടികളും എൻ സി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൃത്യമായതും കൃത്യനിഷ്ഠ ഉള്ളതും ആയിട്ടുള്ള പരിശീലന പരിപാടികളും പരേഡുകളും ഇവിടെ നടത്തപ്പെടുന്നു

" യൂണിറ്റി ആൻഡ് ഡിസിപ്ലിൻ" എന്നതാണ് എൻസിസി യുടെ മോട്ടോ തന്നെ ഈ ആപ്തവാക്യം ഉൾക്കൊണ്ട് അച്ചടക്ക പരവും ഒരുമയുള്ളതുമായ ഒരു യുവ തലമുറയെ വാർത്തെടുക്കുവാൻ ഇവിടത്തെ എൻസിസി യൂണിറ്റിനു സാധിക്കുന്നു. സ്കൂളിന്റെ ഏതൊരു പ്രവർത്തനത്തിലും മുൻകൈയെടുത്ത പ്രവർത്തിക്കുന്നത് ഇവിടത്തെ എൻസിസി  യൂണിറ്റാണ് സ്കൂളിന്റെ മൊത്തത്തിലുള്ള അച്ചടക്ക നിയന്ത്രണങ്ങൾ, മറ്റ് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം എൻ സി സി യുടെ നേതൃത്വത്തിൽ ശക്തമായി നടത്തുന്നു.

NCC POPE PIUS XI HSS