പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

JRC LOGO

ജൂനിയർ റെഡ് ക്രോസ്(JRC)

ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക  അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നീ മഹത്തായ ആദർശങ്ങളെ മുൻനിർത്തി വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന റെഡ് ക്രോസ് ദുരിതാശ്വാസം, ആതുരസേവനം,മാതൃ ശിശു സം രക്ഷണം ,രക്ത സംഭരണം,രക്ത ദാനം,നേത്രദാനം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നു.

          1920-ൽ സ്ഥാപിതമായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി യുടെ വിദ്യാർഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി നമ്മുടെ വിദ്യാലയത്തിൽ 2012 ജൂൺ മുതൽ പ്രവർത്തിച്ചു വരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 90 കുട്ടികൾ A ലെവൽ, B ലെവൽ, C ലെവൽ എന്നീ തലങ്ങളിൽ പ്രവർത്തിക്കുന്നു. കൗൺസലർ ശ്രീ  T.K സാബു JRC പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.  സ്കൂൾ തല പ്രവർത്തനങ്ങൾ  (2021-22)

1. രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ( സബ്ജില്ലാതലം )

2. പരിസ്ഥിതി ദിനം-, "എന്റെ മരം എന്റെ ജീവൻ "വൃക്ഷ തൈ നടീൽ യജ്ഞം.(സ്കൂൾ തലം)

3. മാസ്ക് നിർമ്മാണം -( യൂണിറ്റ് തലം )

4.Life lessons - മോട്ടിവേഷൻ ക്ലാസ് (10)

5. യോഗ ക്ലാസ് - ജൂൺ 21 മുതൽ 30 വരെ

6. സ്വാതന്ത്ര്യ ദിനം - പ്രസംഗ മത്സരം ( സബ്ജില്ലാതലം ).