പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 വർഷത്തെ മാത്തമാറ്റിക്സ് ക്ലബ്‌ ഉത്ഘാടനകർമം സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്  സർ നിർവഹിച്ചു.സെക്രട്ടറി ശ്രീമതി റീന മാത്യു ടീച്ചറുടെയും മറ്റു ഗണിതശാസ്ത്ര അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്‌ രൂപീകരിച്ചു. നാല്പതു കുട്ടികൾ അംഗങ്ങളായുള്ള  ക്ലബ്‌ വിവിധ ഗണിത ശാസ്ത്ര പരിപാടികൾ ആണ് ഒരു വർഷകാലമായി സംഘടിപ്പിച്ചു പോരുന്നത്. ഗണിതശാസ്ത്രമേള, ക്വിസ്, മാത്ത് ഈസി ട്രിക്‌സ് തുടങ്ങിയവ സംഘടിപ്പിച്ചു. ഗണിതശാസ്ത്രജന്മാരുടെ സംഭാവനകൾ ഉൾകൊള്ളിച്ചു ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ദേശിയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്വിസ് നടത്തുകയും വിജയികൾക്ക് ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ് സർ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ഓരോ വർഷവും അധ്യാപകരുടെയും കുട്ടികളുടെയും സജീവപങ്കാളിത്തത്തോടെ മാത്തമറ്റിക്സ് ക്ലബ്‌ വിജയഗാഥാ തുടരുന്നു.