പൊന്ന്യം യു.പി.എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആറ് മലയാളിക്ക് നൂറ് മലയാളം എന്നാണല്ലോ ചൊല്ല്. മലയാളം കേരളത്തിൻടെ മാത്രം സ്വത്താണ്. പക്ഷെ വളരെ രസകരമാണ് കേരളത്തിൻടെ അങ്ങോളമിങ്ങോളമുള്ള മലയാള ഭാഷാ പ്രയോഗങ്ങൾ.അത്തരത്തിൽ നമ്മുടെ നാട്ടിലെ ചില പ്രയോങ്ങളാണിവിടെ ചേർക്കുന്നത്.

ഓൻ - അവൻ

ഓൾ - അവൾ

ഓർ - അവർ

ചാട് – എറിഞ്ഞു കളയ്‌

ഏട്യാ പോയ്ന് – എവിടെ പോയതാ

തങ്കര്യം ബക്വ – സൂക്ഷിച്ചു വയ്ക്കുക ഇല്ല - . ബെളിചിങ്ങ – മൊട്ടുതേങ്ങ

ബീത്ത്വ – ഒഴിക്കുക

പൈ- പശു

ബേം – വേഗത്തിൽ

കടച്ചി – പശുക്കിടാവ്

ബായ – വാഴ

മയ – മഴ

ബറ്റുംബെള്ളം – കഞ്ഞി

കുള്ത്ത് – പഴംകഞ്ഞി

അന്നോട് – എന്നോട്

കേര്വ – കയറുക

കീയാ – ഇറങ്ങുക

ബില്ല – വല്യത്

കത്യാൾ - വെട്ടുകത്തി

കുങ്കോത്തി – വാക്കത്തി

പിരാന്ത് – ഭ്രാന്ത്‌

ഓടുത്തു – എവിടെ

കുഞ്ഞി – കുട്ടി

കൊള്ളികേങ്ങ് – മരച്ചീനി

തിരിഞ്ഞാ – മനസ്സിലായോ

നൊടിച്ചൽ - അനാവശ്യസംസാരം

അയിലെക്കൂട – അതിലൂടെ

ബെരുത്തം – രോഗം

ആട – അവിടെ

ഈട – ഇവിടെ

ഏട – എവിടെ

മംഗലം – വിവാഹം

കോട്ടി – ഗോലി

കായി – വാഴപ്പഴം

ബത്താസ് – മധുരക്കിഴങ്ങ്

ബത്തക്ക – തണ്ണിമത്തൻ

കൊരട്ട – മാങ്ങയണ്ടി

ബയക്കൽ - കാട് വെട്ടിതെളിക്കൽ

ബ്ലാച്ചൽ - തെന്നുന്നത്

ചേരി – ചകിരി

വറ്റി – പിശുക്കൻ

കൊയക്കുക – കുഴയ്ക്കുക

താപ്പ – തരുമോ

ഉയ്യന്ടപ്പ – ഹെന്റമ്മോ

പുശു – പുഴു

ബണ്ണാൻ - ചിലന്തി

ഉരൂളി – വിഷചിലന്തി

മാച്ചി – ചൂൽ

മുതിര് – നീറുരുമ്പ്

പറങ്കി – മുളക്

പൈപ്പ്‌ - വിശപ്പ്

ചെന്നി – കൃതാവ്

കയിൽ - തവി

ബക്ട് – വിഡ്ഢിത്തം

ഒലുംബുവ – അലക്കുക

ഉമ്പം – വെള്ളം

പൂയി – മണൽ

ഉപ്പിച്ചി – ഭീകരജീവി

വായ്ക്കോൾ തുപ്പുക - വായ് കഴുകുക