പൊന്ന്യം യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തുടക്കത്തിൽ 6,7,8 എന്നീ ക്ലാസുകളാണ് അനുവദിച്ചിരുന്നത്. സി.ആർ ശങ്കര കുറുപ്പ്,  സി.ആർ ആമക്കുറുപ്പ്, കുഞ്ഞിക്കണ്ണൻ നമ്പിയാർ , പി.ഒ കുഞ്ഞിരാമൻ നായർ, ഓമന ടീച്ചർ, ഓ.സി അച്ചുതൻ, രാഘവൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ, എം.പത്മനാഭൻ മാസ്റ്റർ, ടി.വി. ശാരദ , ഒ. ശാരദ, പത്മനാഭൻ മാസ്റ്റർ വി. സി,  കുഞ്ഞിരാമ പണിക്കർ, ജാനകി ടീച്ചർ , സതി ടീച്ചർ, വനജാക്ഷി ടീച്ചർ, കെ .അബ്ദുൾ ഖാദർ,  ജയജമ്മ. പി,  പി.പി അബ്ദുൾ ഖാദർ,  എം. എം. ഓമന,  യു. ഗൗരി,  എൻ.ഗീത , കെ. ബാലൻ, സാവിത്രി ടീച്ചർ,പി.ഒ ഗിരിജ,  ടി. എൻ സുമ,  പി.സി രജിത, പി.വി ഗീത  തുടങ്ങിയ അദ്ധ്യാപകരും, പ്യൂൺ  രാഘവനും  ഇവിടെ  സേവനം അനുഷ്ടിച്ചവരാണ്.    കെ. ബേബി ഷൈബ,  സി ഷൈനി,  ടി.കെ ഷിമ്ന,  രാജശ്രീ കെ ടി, ആയിഷ ലാമിയ സി പി എന്നീ അദ്ധ്യാപകരും. ഓഫിസ് അറ്റന്റഡ് വി. കെ സജീവ് കുമാർ എന്നിവരാണ് ഇപ്പൊൾ സേവനം അനുഷ്ടിക്കുന്നത്.

    തലശ്ശേരി കൂർഗ്ഗ് ദേശീയ പാതയിൽ നിന്നും അല്പം മാറി, റോഡിന്റെ ബഹളത്തിൽ നിന്നും ഒഴിഞ്ഞ്, തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് നാട്ടുകാരുടെയും ക്ളബ്ബു കാരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. ഏകദേശം മുപ്പത് വർഷത്തോളമായി തുടർച്ചയായി ഏറ്റവും കൂടുതൽ മാർക്കുവാങ്ങുന്ന വിദ്ധ്യാർഥികൾക്ക് പഠനോപകരണങ്ങൾ നല്കിവരുന്ന പൊന്ന്യം യുവജന സ്പോർട്സ്  ക്ളബ്ബ് , ഏതാനും വർഷങ്ങളായി യൂനിഫൊം നല്കുകയും സ്കൂളിന്റെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാ വർഷവും നമ്മൊടൊപ്പം നില്ക്കുന്ന ജോളി ലൈബ്രറിയും , മറ്റുസഹായങ്ങൾ നല്കിവരുന്ന കലാധാര , മനോജ് സേവാസമിതി , എന്നീ ക്ളബ്ബുകളുടെ സേവനം സ്കൂളിനെ സംബന്ധിച്ച് എടുത്ത് പറയേണ്ടിയിരിക്കുന്നു. നാട്ടുകാരുടേയും പൂർവ്വ വിദ്ധ്യാർഥി കളുടേയും എസ്.എസ്.എ യുടേയും  പങ്കാളിത്തത്തോടുകൂടി ലൈബ്രറി, ലാബ്, കുടിവെള്ളം, ഉച്ച ഭക്ഷണ പാചകപ്പുര, ഫോൺ, ഇലക്ട്രിസിറ്റി, കമ്പ്യൂട്ടറുകൾ, എന്നിങ്ങനെ പരിമിതമായ തോതിൽ ലഭ്യമായിട്ടുണ്ട്. ചുറ്റുപാടുമുള്ള എൽ. പി സ്കൂളിൽ നിന്നും വരുന്ന കുട്ടികളാണ് നമ്മുടെ മുതൽക്കൂട്ട്.

      കലാപ്രവർത്തനങ്ങളിലും പ്രവർത്തി പരിചയ മേളകളിലും, സ്പോർട്സ് ക്വിസ്, പരിപാടികളിലും, ജില്ലാതല സ്റ്റേറ്റ് തല മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതും, സ്ഥാനമാനങ്ങൾ നേടാൻ കഴിഞ്ഞതും, അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ടുതന്നെയാണ്. സേവനയുടെ ഭാഗമായി വിദ്ധ്യാർഥികളുടെ സ്വയം തൊഴിൽ യൂനിറ്റും ഇവിടെ പ്രവർത്തിക്കുന്നു. വിദ്ധ്യാർഥികൾ ഉണ്ടാക്കിയ ചോക്ക്, സോപ്പ്, ഫിനോയിൽ എന്നിവ സ്കൂളിന് അഭിമാനം തന്നെ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം