പി. റ്റി. എം. യു. പി. എസ്. ചെഞ്ചേരിക്കോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.റ്റി.എം.യു.പി. സ്കൂൾ ചെഞ്ചേരിക്കോണം, തിരുവനന്തപുരം ജില്ലയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മണമ്പൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ശ്രീ എ. പി സാഹിബ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം അദ്ദേഹത്തിന്റെ മക്കൾ ഏറ്റെടുത്തു. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

കേരള സർക്കാരിന്റെ പാഠ്യപദ്ധതിക്കനുസരിച്ചു പ്രവൃത്തിക്കുന്ന ഈ വിദ്യാലയത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളാണ് ഉള്ളത്. മികച്ച അക്കാദമിക, അക്കാദമികിതര പ്രവർത്തനങ്ങളുമായി, വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഒരു മാതൃക വിദ്യാലയമായി അതിന്റെ വളർച്ച തുടരുന്നു.

ശ്രീമതി. പാർവതി.ജെ.ശരത്. ആണ് സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്. കൂടാതെ മൂന്ന് സഹാധ്യാപകർ. ഒരു ഹിന്ദി അദ്ധ്യാപകൻ, രണ്ട് അപ്പർ പ്രൈമറി അധ്യാപികമാർ, ഒരു പ്യൂൺ എന്നിങ്ങനെ 5 പേർ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ കലാ-കായിക മത്സരങ്ങൾ, സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. അഭിമാനത്തോടെ നാനാതുറകളിൽ വിന്യസിച്ച് പ്രൈമറി വിദ്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ വിദ്യാലയം മികച്ച അക്കാദമിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.