പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ പ്രതിരോധം, പരിസ്ഥിതി, ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം, പരിസ്ഥിതി, ശുചിത്വം
       പ്രതിരോധം എന്നത് ഓരോ മനുഷ്യ ജീവന്റെയും നിലനില്പിനെ ബാധിക്കുന്ന ഘടകമാണ് പ്രതിരോധി ക്കാൻ കഴിയുന്ന ശരീരത്തിനെയും മനസിനെയും രോഗങ്ങൾക്കു പോലും കിഴ്പെടുത്താൻ കഴിയില്ല.  ഒരു പനി സമം നാലഞ്ച് ദിവസത്തെ വിശ്രമം എന്നത് പണ്ട്. ഓരോ പനിത്തുടക്കവും ഭീതിയുടെ തുടക്കമാണ് ഇപ്പോൾ. മനുഷ്യന് എന്നും അഭിമാനിക്കാവുന്ന കണ്ടുപിടിത്തമായ ആന്റിബിയോട്ടിക്‌സ് എന്ന  അണുനാശകാരിയായ ഔഷധങ്ങളിൽ തന്നെയുണ്ട്. ഇതിന്റെ ഉത്തരവും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ കൂടി വരുന്നതാണ് മരുന്നുകൾ ഫലിക്കാത്തതിന്റെ കാരണം. ഇന്ന് നമ്മുടെ ലോകത്തിൽ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ മുതൽ നിസാരമായി കരുതുന്ന പനി വരെ പല സൂപ്പർമാൻ അണുക്കൾ കാരണമാണ്.  സൂക്ഷിക്കുക സൂപ്പർമാൻ അണുക്കളെ .നമുക്ക് ചെയ്യാവുന്നത് സ്വയം ചികിത്സ വേണ്ട ജലദോഷ ത്തിനു പോലും സ്വന്തം ചികിത്സതയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുത്. ഓരോ  ആന്റിബയോട്ടിക്കും രോഗാണുക്കൾ സമൂഹത്തിനിടയിൽ ജാഗ്രത ഉണ്ടാകും. ഒരു അണുവിനെ പ്രതിരോധ ശേഷിയുള്ള ജീനുകൾ അതില്ലാത്തവയിലേക്കു കൈമാറ്റം ചെയ്യപ്പെടും. അതിനാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടി ക്കുകൾ ഉപയോഗത്തിരിക്കുക ഒരിക്കൽ ഡോക്ടർ നിര്തെശിച്ച മരുന്ന് വീണ്ടും അസുഖം വരുമ്പോൾ തനിയെ വാങ്ങി കഴിക്കരുത് തീർത്തും ഒഴിവാക്കണം.  ഇടയ്ക്കു നിർത്തരുത്.മൂന്ന് ദിവസം മൂന്നു  നേരം എന്നാകും ഡോക്ടർ നിർദേശിക്കുന്നതത്. അതുതന്നെ പാലിക്കുക. അല്പം കുറവുണ്ട് അതിനാൽ നിർത്താം എന്ന ചിന്ത ഒഴിവാക്കണം ശത്രുവിനെ നോവിച്ചാൽ അത് സർവ്വ ശക്തിയോടെ തിരിച്ചടിക്കും. നന്നായി കൈ കഴുകാം . ഇടയ്ക്കിടെ കൈ വൃത്തിയായി കഴുകുന്നത് പതിവായാൽ കഴുകുന്നത്രേ രോഗാണുക്കളെ അകറ്റാം. ഇത് ഏറ്റവും ശ്രദ്ധിക്കേണ്ടത് നാം തന്നെ ആണ്. നമ്മുടെ ജീവനെയും ഒപ്പം മറ്റുള്ളവരെ ജീവനെയും സംരക്ഷിക്കാൻ ഇതിലൂടെ കഴിയുന്നു. 
   പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക.... ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നിലനിർത്താൻ നാം കഴിക്കുന്ന ഭക്ഷണത്തിനു വളരെ വല്യ ഒരു പങ്കുണ്ട്. കഴിവതും പോഷക ഗുണമുള്ള പാൽ മുട്ട പയറുവർഗങ്ങൾ ചീര പഴങ്ങൾ ഇലക്കറികൾ ശീലമാക്കുക.  വ്യായാമം ആരോഗ്യത്തിനു സഹായിക്കും. ശരിയായ ഭക്ഷണക്രമ വവും ഒപ്പം ശരീരത്തിന് ഒത്ത വണ്ണമുള്ള വ്യായാമവും പ്രായ  ഭേദമന്യേ എല്ലാവരും ശീലമാകേണ്ടേ കാര്യമാണ്. ഇത് നാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക വഴി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്നു. *" നാം പ്രകൃതിയെ സംരക്ഷിക്കുന്നതിനോടൊപ്പം നമ്മുടെയും മറ്റുളവരുടെയും ആരോഗ്യത്തിന് കുറിച്ചും     സദാജാഗ രൂകരായിരിക്കുക*" പരിസ്ഥിതി സംരക്ഷണവും മനുഷ്യ ജീവിതവും. മനുഷ്യ ജീവന്റെ നിലനിൽപിന് പ്രകൃതിയുടെ പങ്ക് വളരെ വലുതാണ്.മനുഷ്യന്റെ തെറ്റായ ഇടപെടൽ കാരണം ഇന്ന് പ്രകൃതി നശിച്ചുകൊ ണ്ടിരിക്കുകയാണ്. പരിസ്ഥിതി മലിനമാകുന്നതിലൂടെ അനേകം രോഗങ്ങൾ പടർന്നു പിടിക്കുന്നു. നമുക്ക് പരിസ്ഥിതിയെ ഇങ്ങനൊക്കെ സംരക്ഷികാം 
•ശുദ്ധജലം പാഴാക്കാതെ ഇരിക്കുക. 
•മാലിനങ്ങൾ ജലാശയത്തിലേക്കു വലിച്ചെറിയാതെ ഇരിക്കുക. 
.  പ്രകൃതിയുടെ ഘടകമായ പാറ, മണൽ ഇവ തുരപയോഗം ചെയ്ത് ഖനനം ചെയ്യാതിരിക്കുക. 
• വ്യക്തി ശുചിത്വവും, പരസ്പര ശുചിത്വവും ശീലമാക്കുക. 
• പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തുക 
*" ശരിയായ ശുചിത്വവും, പരിസ്ഥിതി സംരക്ഷണത്തിലൂടെയും പ്രതിരോധം നേടിയെടുക്കാൻ സാധിക്കും*"

അബിഷ
5B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം