പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ പരിസ്ഥിതിയുംചെറുത്തുനില്പും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുംചെറുത്തുനില്പും

പ്രകൃതി അമ്മയാണ്.അമ്മയാകട്ടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകവും. പ്രകൃതിയിലെ ഒരു ജീവിവർഗം മാത്രമായ മനുഷ്യൻ ചെയ്യുന്ന ചെറുതും വലുതുമായ ഓരോ ക്രൂരതകളും ആ അമ്മ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്തു. എന്നാൽ ഇന്ന് പ്രകൃതിയുടെ രൗദ്രഭാവമാണ് നാം കാണുന്നത്.

ആവാസ വ്യവസ്ഥ യിലെ തുച്ഛമായ ഒരു ജീവിവർഗം മാത്രമാണ് മനുഷ്യൻ. പ്രകൃതി യിൽ വസിക്കുന്ന ഓരോ ജീവജാലത്തിനും അതിന്റെതായ അവകാശങ്ങളുണ്ട്. എന്നാൽ മനുഷ്യനാകട്ടെ എല്ലാറ്റിനും അധിപൻ താനാണ്‌ എന്ന ചിന്തയിൽ പ്രകൃതിക്കു നിരക്കാത്ത ക്രൂരതകൾ ചെയ്തു കൂട്ടുന്നു. മറ്റു ജീവിവർഗ്ഗത്തിന്റെ അവകാശങ്ങളെ പ്പോലും മനുഷ്യൻ ചൂഷണം ചെയ്യുന്നു. ഇത്തരം ചൂഷണങ്ങൾ പ്രകൃതിയെ എവിടെ കൊണ്ടെത്തിച്ചു എന്നത് ഇന്ന് നാം കാണുകയും കേൾക്കുകയും ചെയ്യുന്നു.

മരം ഒരു വരമാണ്' എന്നു പറഞ്ഞു പഠിക്കുന്ന നമ്മൾ ആ മരത്തെ സംരക്ഷി ക്കാൻ ബാധ്യസ്ഥരാണ് എന്നത് മറന്നു പോകുന്നത് ശരിയാണോ? നാം ശ്വസിക്കുന്ന ജീവ വായു ,തണൽ, മഴ, ഇവയ്ക്കെല്ലാം അടിസ്‌ഥാനം മരമാണ്. അതിനർത്ഥം മനുഷ്യന്റെയും അടി സ്ഥാനം മരമാണെന്നല്ലേ. മരങ്ങളെ ഓരോന്നോരോന്നായി വെട്ടിനശിപ്പിക്കുമ്പോഴും അതിനു പിന്നിലെ കണ്ണുനീർ കാണുവൻ ശ്രമിക്കുന്നില്ല. എത്ര എത്ര ജീവികളുടെ നിലനിൽപ്പി നെയാണ് നാം ക്ഷണം കൊണ്ടു തച്ചുടക്കുന്നത്. ഒരു മരം മുറിക്കുകയെന്നത് ആത്മഹത്യ ക്ക് തുല്യമല്ലേ. അത് നാം ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു.

ദിനംപ്രതി പടുത്തുയർത്തുന്ന കെട്ടിട സമുച്ചയങ്ങളും ഫാക്ടറികളും കാരണം പ്രകൃതി വരുത്തുന്ന ദോഷം വളരെ വലുതാണ്. നദികളിലൂടെ ഒഴുകുന്ന കെമിക്കലുകളും വിഷവാതകങ്ങൾ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷവും പ്ളാസ്റ്റിക് കൊണ്ടു നിറക്കുന്ന കൂമ്പാരവുമാണോ നാം വരും തലമുറ യ്ക്കായി മാറ്റി വക്കുന്നത്...നാം ഒരിക്കലും ഈ ഭൂമിയുടെ, പ്രകൃതിയുടെ അവകാസിക ളാകുന്നില്ല. നാം വെറും അഥിതികൾ മാത്രമാണ്. നാം തിരിച്ചു പോകുമ്പോൾ മറ്റുള്ളവർക്കായി കൈമാറേ ണ്ടവ. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട പ്ലാസ്റ്റിക് കൂമ്പാരം മനുഷ്യന്റെ അശ്രദ്ധ യല്ലേ ചൂണ്ടി ക്കാണിക്കുന്നത്.

ഓസോൺ പാളിയിൽ വിള്ളലേറ്റു എന്നു പറഞ്ഞു വേവലാതി പ്പെടുന്ന ജനസമൂഹം അതിനു പരിഹാരമായി എന്തു ചെയ്യാനായി സാധിക്കുമെന്ന് ചിന്തിക്കുന്നില്ല.ആ ജാഗ്രത മനുഷ്യ രിൽ നഷ്ടപ്പെടുന്നു. കാടും പുഴയും മലയും നെൽപ്പാടങ്ങളുമെല്ലാം മനുഷ്യന് അത്യാവശ്യ മായി ക്കൊണ്ടിരിക്കുന്നു. വിദേശികൾ വിനോദത്തിനായി നമ്മുടെ നാട്ടിൽ വരുമ്പോൾ ആ നാട്ടി ന്റെ സൗന്ദര്യവും സംസ്ക്കാരവും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നത് ഖേദകരമാണ്.

ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19. ചൈനയിൽ നിന്നും പുറപ്പെട്ട ഈ മഹാമാരി സമുദ്രങ്ങൾ പിന്നിട്ട് അതിർത്തികൾ ഭേദിച്ചു മനു ഷ്യന് ചുറ്റും ചക്രവ്യൂഹം തീർത്തിരിക്കുന്നു.അതു ഒരു ദാക്ഷ്യണ്യവുമില്ലാതെ ലക്ഷങ്ങളുടെ ജീവൻ പൊലിച്ചുകളഞ്ഞു. ചക്രവ്യൂഹം ഭേദിക്കാനായി കുരുക്ഷേത്രഭൂമിയിൽ അഭിമന്യു തന്റെ അവസാ ന ശ്വാസം വരെ പൊരുതിയത് പോലെ ഇന്ന് നമ്മൾ ഈ മഹാമാരിയെ ചെറുത്തു നിർത്താൻ ശ്രമിക്കുന്നു. അതിന്റെ പിടിയിൽ നിന്നും നാം പൂർണമായും രക്ഷപ്പെട്ടിട്ടില്ല. എന്നാൽ നമ്മുടെ ആതുര രംഗത്തിന്റെയും ഗവൺമെന്റിന്റെയും പ്രവർത്തനഫലമായി നമുക്ക് കേരളീയരെന്ന നിലയിൽ ആശ്വസിക്കാനുള്ള സുദിനമാണ്.

ഇനിയെങ്കിലും നാം മാറി ചിന്തിക്കണം, കാലം ആർക്കുവേണ്ടിയും നോക്കി നിൽക്കില്ല. ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു തന്നെ ചെയ്തു തീർക്കണം. ഒന്നു തിരിഞ്ഞു നോക്കാമെന്ന് കരുതി തിരിയുമ്പോൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന സമയം കടന്നു പോയിരി ക്കും. പ്രകൃതിയെ നാം തിരിച്ചറിയണം.പ്രകൃതിയോട് ഇണങ്ങി ജീവിക്കണം. ഇന്നത്തെ രോഗ സാഹചര്യങ്ങൾ നാം ഇനിയും മുന്നിൽ കാണേണ്ടി വരും എന്നതിൽ സംശയമില്ല. കാരണം അതാണ് നമ്മുടെ ഇന്നത്തെ പരിസ്ഥിതിയുടെ ഗതി. വ്യക്തി ശുചിത്വം പാലിക്കുകയെന്നതു തന്നെയാണ് രോഗങ്ങളെ പ്രതിരോധിക്കാൻ ഉള്ള പ്രധാന വഴി. അതിനോടൊപ്പം പ്രകൃതിയു ടെ ശുചിത്വവും നാം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ നമ്മുടെ പരിസ്ഥിതി ജീവരാശി യെത്തന്നെ പിടിച്ചുലച്ചെങ്കിലും കേരളം ഒരുമയോടെ അതിനെ പ്രതിരോധിച്ചു. ഇനിയും അതു ആവർത്തിക്കും. ജാഗ്രതയും കരുതലും നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിലും നിലനിൽക്കേണ്ടവ യാണ്. വ്യക്തി ശുചിത്വം ശീലമാക്കാം. രോഗങ്ങളെ പ്രതിരോധിക്കാം. വീടും പരിസരവും മലിന മാക്കാതിരിക്കാം, ജലത്തിന്റെ പരിശുദ്ധി സംരക്ഷിക്കുക, ഇടക്കിടെ രോഗം ഉണ്ടോയെന്നു പരിശോധിക്കുക. ഇത്രയും കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കാമെങ്കിൽ നമുക്ക് കുറെയേറെ ആശ്വാസം കണ്ടെത്താം.

അരുന്ധതി എച്ച് ബി
10D പി.പി.എം.എച്ച്.എസ്. കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം