പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ്
                 കണ്ണുകൊണ്ട് കാണാനാവില്ല. എന്നാൽ ഏതൊരു ജീവിയെയും തകർക്കാൻ കഴിയുന്ന ഭീകരൻ അതാണ് വൈറസ്സ് . സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത ജീവികളാണിവ.  ജീവകോശങ്ങളിലാണ് ഇവ പെറ്റുപെരുകുക.
             ജീവികളുടെ ക്രോമസോമുകളിൽ കാണുന്ന DNA യിലോ നൂക്ലിയസിനു പുറത്ത് കാണപ്പെടുന്ന RNA യിലോ ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞു കാണപ്പെടുന്നതാണ് വൈറസ് . വിഷം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസിന് ഈ പേര് ലഭിച്ചത്. ജനിതക ഘടനയ്ക്കനുസരിച്ച് രണ്ടായി തിരിക്കാം - DNA വൈറസ്സ് ,RNA വൈറസ്സ് .
       DNA വൈറസ്സ് ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ ഒരു DNA മാത്രമുള്ളതാണ്. ഇവയ്ക്ക് ജനിതക തിരുത്തലുകൾ നടത്താൻ സാധിക്കില്ല. ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ ഒരു RNA മാത്രമുള്ളതാണ് ഒരു RNA വൈറസ്സ് . ഇവയ്ക് ജനിതക തിരുത്തലുകൾ നടത്താൻ സാധിക്കും. അതിനാൽ ഇവയെ പെട്ടെന്ന് നശിപ്പിക്കാനാകില്ല.
                                                                             'MERS (മെർസ് )'
          MERS .cov എന്ന വൈറസ്സ് മനുഷ്യശ്വസന വ്യവസ്ഥയ്ക്ക് വരുത്തുന്ന കാര്യമായ അസുഖമാണ് മെർസ് അഥവാ മിഡിലീസ്റ്റ് റെസ്പ്പറേറ്റി സിൻഡ്രോം . ഈ വൈറസുകളുടെ പ്രാകൃതിക വാഹകർ വവ്വാൽ, പാമ്പ്, ഈ നാംപേച്ചി എന്നിവയാണ് എന്ന് കരുതപ്പെടുന്നു. ചൈനയിൽ ഇവയുടെ മാംസം സുലഭമാണ്.  ഇതിന്റെ വ്യാപാരത്തിന് മാറി മാറി വരുന്ന സർക്കാരുകൾ ഒത്താശ ചെയ്യുന്നു.
                                                                             കോവിഡ് - 19        
         നാം ഇന്ന് കോവിഡ്- 19 അഥവാ കോ റോണാ വൈറസ് ഡിസീസ് - 2019 എന്ന ലോകം മുഴുവൻ വ്യാപിച്ച വൈറസിന്റെ പിടിയിലാണ്. ഈ സമയം നമുക്ക് ഭയമല്ല പകരം ജാഗ്രതയാണ് വേണ്ടത്.   കോവിഡ്- 19 എന്നത് കൊറോണാ കുടുംബത്തിൽ പെട്ട ഒരു വൈറസാണ്. ഇത് ശ്വാസകോശത്തെയാണ് ബാധിക്കാറ്.
കോവിഡിന്റെ ആയുസ്സിന്റെ കാര്യത്തിൽ ഗവേഷകർക്ക് ചില നിഗമനങ്ങളുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ശരീര സ്രവങ്ങൾ വഴിയാണ് ഇത് പകരുന്നത്. വായുവിൽ 3 മണിക്കൂർ വരെ ഇത് തങ്ങിനിൽക്കും. ചെമ്പ് പാത്രത്തിൽ 4 മണിക്കൂർ വരെയും കാർഡ് ബോർഡിൽ 1 ദിവസവും പ്ലാസ്റ്റിക്ക് ഗ്ലാസ് എന്നിവയിൽ 3 ദിവസം വരെയും ഇവ തങ്ങിനിൽക്കും.
            നമുക്ക് കൈവിടാതിരിക്കാം...... രോഗത്തെ നമുക്ക് ഒറ്റകെട്ടായി കീഴടക്കാം. വ്യാജവാർത്തകൾക്ക് ചെവികൊടുക്കാതിരിക്കാം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം. രോഗം പകരാതെ നോക്കാം.
ദേവനാരായണൻ എസ്സ് ആർ
8H പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം