പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
      നമ്മുടെ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കോവിഡ് എന്ന മഹാമാരിയെ നമ്മുക്ക് എങ്ങനെ കീഴ്പ്പെടുത്താം. എന്തെല്ലാം മാർഗങ്ങളിലൂടെ ഈ രോഗത്തെ തരണം ചെയ്യാം എന്ന് ചിന്തിക്കാം. ഒന്നാമതായി നമുക്ക് സാമൂഹിക അകലം പാലിക്കാം എന്ന് വച്ചാൽ നമ്മൾ എവിടെ പോയാലും മറ്റു ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കണം. നമ്മൾ തുമമുമ്പോൾ അതിൽ നിന്ന് ഉണ്ടാവുന്ന സ്രവം അന്തരീക്ഷത്തിലേക്ക് പടരും അതുകൊണ്ട് നമുക്ക് മാസ്ക്ക് ഉപയോഗിക്കാം. ഇരുപത് മിനിറ്റിനിടയിൽ വെള്ളവും സോപ്പും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ഇരുപത് സെക്കൻറ് കൈകൾ കഴുകണം.
         ആവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാൾ മാത്രമേ പുറത്ത് ഇറങ്ങാവൂ. നമ്മൾ നമ്മുടെ വീടും പരിസരവും ദിവസവും വൃത്തിയാക്കണം. നമ്മൾ പുറത്ത് പോയിട്ട് വരുമ്പോൾ പോകാൻ ഉപയോഗിച്ച വസ്ത്രം കഴുകണം. എന്നിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈയും കാലും മുഖവും എല്ലാം വൃത്തിയാക്കിയിട്ടേ വീട്ടിൽ പ്രവേശിക്കാവൂഉപയേഗിച്ചു കഴിഞ്ഞ  മാസ്ക്കിൻ്റെ ഇരുവശത്തും പിടിച്ചു വേണം എടുക്കാൻ .എടുത്ത ശേഷം പുറത്ത് എറിയുകയോ കത്തിച്ചുകളയുകയോ വേണം എന്നിട്ട് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം.
              എല്ലാവരും വ്യായാമം ചെയ്യാൻ പുറത്ത് ഇറങ്ങും.പക്ഷെ ഈ സമയത്ത് പുറത്ത് ഇറങ്ങുന്നത് അപകടമാണ്. അതു കൊണ്ട് വീട്ടിൽ തന്നെ നമുക്ക് വ്യായാമവും യോഗയും ചെയ്യാം. ദൂരസ്ഥലങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയണം.അത് ലഘിക്കുന്നവരെ കുറിച്ച് അറിയാമെങ്കിൽ തീർച്ചയായും അധികാരികളെ വിവരമറിയിക്കണം. പനി, ചുമ, തലവേദന തുടങ്ങിയ  കോവിഡ്  ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ആശുപത്രിയെ സമീപിക്കണം.
             വൈറ്റമിൻ സി അടങ്ങിയ ആഹാരങ്ങൾ കഴിക്കാം.പച്ചക്കറികൾ ധാരാളം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. ഇതെല്ലാം നമ്മുടെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും. കലാപരമായ കഴിവുകളെ വികസിപ്പിക്കാനും നമുക്കീ സമയം ഉപയോഗിക്കാം.
          തിരക്കുപിടിച്ച ഈ ജീവിതത്തിൽ സ്നേഹത്തിനും ഒത്തൊരുമയ്ക്കും സമയമില്ലാതായിരിക്കുന്നു. ഇത് ഒരു അവസരമായി കണ്ട് വീട്ടിലെ അംഗങ്ങൾ എല്ലാവരും ഒരുമിച്ച് പാചകം ചെയ്യാനും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനും കുഞ്ഞു കുഞ്ഞു കളികളിൽ ഏർപ്പെടാനും തയ്യാറാകണം. ഇതോടൊപ്പം തൊഴിലിനു പോകാൻ കഴിയാതെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന ഒരുപാടു ആളുകൾ നമ്മുടെ അയൽപക്കത്ത് കാണും.അവർക്ക് വേണ്ടി നമ്മളാൽ കഴിയുന്ന സഹായവും ചെയ്യാം.
          ഇതെല്ലാം തന്നെ നമ്മുക്ക് സന്തോഷം നൽകുകയും നമ്മുടെ ശരീരത്തെ പ്രതിരോധ ശക്തിയുള്ള താക്കി തീർക്കുകയും ചെയ്യും. അതു കൊണ്ട് നിരാശയകറ്റി സന്തോഷമുള്ളവരായി ഇരിക്കാം. നിങ്ങൾ കോവിഡിനെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട. ഇപ്പോൾ വിഷമിക്കേണ്ട സമയമല്ല പ്രതിരോധിക്കേണ്ട സമയമാണ്. " വീട്ടിൽ ഇരിക്കൂ സുരക്ഷിതരാകൂ".
ദേവനന്ദ എം.ഐ
6B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം