പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിസ്ഥിതി സൗന്ദര്യം സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സൗന്ദര്യം സംരക്ഷിക്കാം
        പ്രപഞ്ചസൃഷ്ടികളിൽ എറ്റവും സുന്ദരമായ കാഴ്ചയാണ് പരിസ്ഥിതി. പരിസ്ഥിതിയുടെ കാവൽക്കാരാണ് നാമോരോരുത്തരും .അതുകൊണ്ട് തന്നെ പൂർണ്ണമായും അതിന്റെ സംരക്ഷണ ചുമതല നമ്മുടെതാണ്. എന്നാൽ ഇന്നത്തെ ആധുനിക തലമുറ പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കാതെ അതിനെ നശിപ്പിക്കുക യാണ് ചെയ്യുന്നത്. അതിന്റെ തിക്തഫലങ്ങൾ നാം തന്നെയാണ് അനുഭവിക്കേണ്ടതെന്ന ബോധ്യമായ ചിന്തയെ നാം മന:പൂർവ്വം അബോധ്യത്തോടെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. പരിസ്ഥിതി യുടെ അക ക്കാമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തിങ്ങിക്കൂടി നിൽക്കുന്ന വൃക്ഷലതാദികളും, കുന്നും മലഞ്ചരിവു കളും, ഊഷ്മളത നിറഞ്ഞ ശുദ്ധവായുവും, ജ്വലിച്ചു നിൽക്കുന്ന വയലോരങ്ങളു മെക്കെയാണ്. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇന്നത്തെ പരിസ്ഥിതിയെ മറ്റൊരു നിലയിലാണ് ചവിട്ടിമെതിക്കുന്നത്. കാരണം ഇന്ന്, ഇത്രയേറെ മനോഹരിതയ്ക്കപ്പുറം നാശങ്ങളാണ് ഏങ്ങും കാണാനാകുന്നത്. അവയിൽ ചിലതാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്,കുന്നുകൾ ഇടിച്ചു നിരത്തുന്നത്, വശങ്ങൾ തോറും നിലനിൽക്കുന്ന വനങ്ങൾ നശിപ്പിക്കുന്നത്. ഈ നാശത്തിൻ്റെ സൃഷ്ടിയെന്നത് മണ്ണൊലിപ്പുകൾ പോലുള്ള മഹാവിപത്തു കളാണ്. അതിനുദാഹ രണമാണ് 2018-2019 കാലഘട്ടങ്ങളിലെ മഹാപ്രളയം. ആ വൻ പ്രളയത്തിൽ നിരവധി ജീവജാലങ്ങളുടെ ആത്മാവും നഷ്ടമായി. അതിനാൽ പരിസ്ഥിതി സംരക്ഷണം ഏറ്റവും അനിവാര്യമാണ്. പരിസ്ഥിതി സംരക്ഷണം എന്ന ദൗത്യം നമുക്കോരോരു ത്തർക്കും ഏറ്റെടുക്കാം. അത് നമ്മുടെ ഈ സുന്ദര സൃഷ്ടിയുടെയും നമ്മുടേയും നിലനിൽപ്പിനു് ആഭിഭാജ്യമാണ്.


ആര്യ.എം
9 c പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം