പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വവും പ്രതിരോധവും.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വവും പ്രതിരോധവും.


 മനോഹരമായ ഈ ഭൂമിയിലെ സൃഷ്ടിയായ മനുഷ്യന്റെ ഭൂവാസത്തിനു ഭീഷണി ഉയർത്തിക്കൊണ്ട് അനു      നിമിഷം വഷളായിക്കൊണ്ടിരിക്കുന്ന നിരവധി പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവൽക്കരിക്കാനും അവയ്ക്കുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യാനുമായിട്ടാണ് വർഷംതോറും ജൂൺ മാസം അഞ്ചാം തിയതി നാം ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി അന്നേ ദിവസം എല്ലാ സ്ഥലങ്ങളിലും വൃക്ഷതൈകൾ നട്ടു പിടുപ്പിക്കാറുണ്ട്. പച്ചപ്പും ശുദ്ധവായുവും ശുദ്ധജലവുമൊക്കെയുള്ള   ആരോഗ്യകരമായ ഒരു പരിസ്ഥിതിയുടെ പുനഃസൃഷ്‌ടിക്കായി ഇതു നമ്മെ ആഹ്വാനം ചെയ്യുന്നു. 
    പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യം അല്ല മറിച്ചു ലോക ത്തെ മുഴുവൻ ബാധിക്കുന്ന ഒരു ആഗോള പ്രശ്നമാണ്. ഭക്ഷ്യവസ്തുക്കൾ ഉടെ നഷ്ടവുംപാഴാക്കലും , വനം വെട്ടി നശിപ്പി ക്കലും,  ആഗോളതാപനം, മലിനീകരണം, വ്യവസായവൽക്കരണം തുടങ്ങിയ നിരവധി വിഷയ ങ്ങളു മായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. വനപരിപാലനം,  ജൈവ ഇന്ധന ഉത്പാദനം,  ജല വൈദുതിയുടെ ഉത്പാദ നം, സൗരോർജ ഉത്പന്നങ്ങളുടെ ഉപയോഗം, നദികളുടെയും കുളങ്ങളുടേയും കണ്ടല്കാടുകളുടേയും സംരക്ഷണം തുട ങ്ങിയ നിരവധി വിഷയങ്ങൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവന്റെ ആരോഗ്യ കര മായ നിലനിൽപിന് അനുയോജ്യമായ വിധത്തിൽ പരിസ്ഥിതിയുടെ പരിശുദ്ധിയും സന്തുലിതാവസ്ഥയും നില നിർത്തുക എന്നതാണ് പരിസ്ഥിതി ദിനാചരണം കൊണ്ട് ഉദ്ദശിക്കുന്നത്. 
   ശാസ്ത്രജ്ഞന്മാർ പറയുന്നത് ഇന്നത്തെ നില തുടർന്നാൽ സമീപഭാവിയിൽ തന്നെ ഭൂമിയിൽ ഇന്നുള്ള സസ്യ ജന്തുജാലങ്ങളിൽ മൂന്നിൽ രണ്ടുഭാഗവും മനുഷ്യപ്രവർത്തികൾ വഴി ഉണ്ടാകുന്ന പരിസ്ഥിതി മാറ്റങ്ങൾ മൂലം ഭൂമി യിൽ നിന്ന് അപ്രത്യക്ഷമാകും എന്നാണ്. ഇന്ന് നമുക്ക് ലഭിക്കുന്ന പ്രകൃതി വിഭവങ്ങളിൽ ഏറെയും ഭാവി തലമുറ കൾ ക്കു കണികാണാൻ പോലും കഴിയുകയില്ല. ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം സർവ ജീവജാലങ്ങളുടെയും സര്വനാശത്തിനു കാരണമാകുന്നു. വനനശീകരണം മൂലം നാമാവശേഷമാകുന്ന സസ്യ ജന്തുജസ്ലങ്ങളും നിരവധിയാണ്   വർധിച്ച മോട്ടോർ ഗതാഗതം മൂലമുള്ള കാർബൺ വാതകങ്ങൾ കൊണ്ടു ണ്ടാകുന്ന ഭവിഷ്യത്തുകൾ മനുഷ്യജീവന്റ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. 
   മനുഷ്യ സ്‌നേഹികളും ദീർഘദർശികളുമായ ശാസ്ത്രജ്ഞരും ചിന്തകരും സാമൂഹികപ്രവർത്തകരുമെല്ലാം ആസന്ന മായിരിക്കുന്ന മഹാവിപസത്തിൽനിന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രയത്നത്തിലാണ്. കാലാ വസ്ഥ വെത്യാനത്തിന്റ വേഗത കുറച്ചുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് നാമിന്നു. ജൈവീക ഭക്ഷ്യ വിഭവങ്ങൾ കൂടുതലായി ഉപയോഗിക്കുക,  ജൈവവളങ്ങൾ കൃഷിക്ക് കൂടുതൽ ഉപയുക്തമാക്കുക, വൈദ്യുതിയുടെ ഉപയോഗം കുറക്കുക, ഉപയോഗ്യമായ വസ്തുക്കൾ പുനരുപ യോഗിക്കുക, ജലം ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കുക, വനനശീകരണവും വന്യ മൃഗങ്ങളെ വേട്ടയാടലും പൂർണമായി ഉപേക്ഷിക്കുക മുതലായ ചെറിയ പ്രവർത്തികളിലൂടെ നമുക്കും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാം. 
ഗോഡ്വിൻ എസ് ജി
8D പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം