പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരുണയുടെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുണയുടെ കരങ്ങൾ

ബാര എന്ന അതി മനോഹരമായ ഒരു ഗ്രാമം. പച്ചപ്പട്ട് വിരിച്ച നെൽപ്പാടങ്ങൾ, പൂമ്പാറ്റകൾ, പറന്ന് നടക്കുന്ന ഭംഗിയാർന്ന പൂന്തോട്ടങ്ങൾ, പുഞ്ചിരി തൂകിയ സൂര്യ പ്രഭയേറ്റ് ഉറക്കമുണരുന്ന ഗ്രാമവാസികൾ. അവരെല്ലാവരും പരസ്പരം സ്നേഹത്തോടെ ജീവിച്ചു. എന്നാൽ ഒരു കുടുംബം മാത്രം അവിടെ ഒറ്റപ്പെട്ടു ജീവിച്ചു. ഗോപാലന്റെ കുടുംബം . പണ്ടൊരിക്കൽ ആ നാട്ടിലെ ജന്മിയുടെ പണം കട്ടെടുത്തു എന്ന പേരിലാണ് ഈ ഒറ്റപ്പെടുത്തൽ. എന്നാൽ ഇതെല്ലാം തെറ്റിദ്ധാരണ മാത്രമാണ്. ജന്മിയുടെ വിശ്വസ്തനായ ഗോപാലനെ ചതിക്കാൻ വേണ്ടി അവിടത്തെ കാര്യസ്ഥൻ ഒരുക്കിയ കെണിയായിരുന്നു. പണം കട്ടെടുത്തിട്ട് അയാൾ ഗോപാലന്റെ മേൽ കുറ്റം ആരോപിച്ചു. വ്യാജ തെളിവുകൾ ഉണ്ടാക്കി. അത് കൊണ്ട് തന്നെ ഗോപാലന്റെ കുടുംബത്തിന് ആ നാട്ടിൽ ഒരു സ്ഥാനവും ഇല്ലായിരുന്നു. ആരും അവരെ പരിഗണിച്ചില്ല. ഭാര്യയും മകനും അടങ്ങുന്നതാണ് ദരിദ്രനായ ഗോപാലന്റെ കുടുംബം . ഗോപാലൻ കഠിന അധ്വാനിയായ ഒരു കർഷകനാണ്. സ്ഥലം പാട്ടത്തിനെടുത്താണ് അയാൾ കൃഷി ചെയ്യുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്നതാണ് അവരുടെ ഏക വരുമാനം. ഈ കഷ്ടതകൾക്കിടയിലും ഗോപാലൻ തന്റെ മകനെ എം.ബി.ബി.എസ് പഠിക്കുവാൻ അയച്ചു. ഇപ്പോൾ മകൻ പഠനം പൂർത്തിയാക്കി തിരിച്ച് വരാനുള്ള പുറപ്പാടിലാണ്. ആ സമയത്താണ് ബാര ഗ്രാമത്തിൽ ഭീതി വിതച്ച് കൊണ്ട് ഒരു രോഗബാധ ഉണ്ടാവുന്നത്. അവിടത്തെ കർഷകരിൽ പലരും തങ്ങളുടെ കൃഷിയിടങ്ങളിൽ ഉപയോഗിച്ചിരുന്നത് രാസ കീടനാശിനികളാണ്. അത് കൊണ്ട് തന്നെ ആ കീ നാശിനികൾ കുടി വെള്ളത്തിൽ കലർന്നാണ് ഈ രോഗം ഉണ്ടായത്. അങ്ങനെ ഈ രോഗബാധ മൂലം പലരും മരണപ്പെടുവാൻ തുടങ്ങി. എന്നാൽ പോലും ഒരു ആശുപത്രി അധികൃതരും അവരെ സഹായിക്കാൻ തയ്യാറായില്ല. കാരണം അതൊരു കുഗ്രാമമായിരുന്നു. നല്ലൊരു ചികിത്സാ സംവിധാനം ഇല്ലാത്തതായിരുന്നു ബാര ഗ്രാമത്തിന്റെ ശാപം. അങ്ങനെ ഈ രോഗബാധ ആ ഗ്രാമത്തെ ഭീതിയിലാഴ്ത്തി. അപ്പോഴാണ് ഗോപാലന്റെ മകൻ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് വരുന്നത്. തന്റെ നാടിന്റെ അവസ്ഥ കണ്ട് അവൻ തകർന്ന് പോയി. ഒടുവിൽ അവരെ രക്ഷിക്കാൻ അവൻ തയ്യാറായി. അങ്ങനെ ഗോപാലന്റെ മകൻ തന്റെ സഹപ്രവർത്തകരോടൊപ്പം ചേർന്ന് ആ ഗ്രാമത്തെ രക്ഷിച്ചു. ഒടുവിൽ ആ ദൈവദൂതരുടെ കരുണയുടെ കരങ്ങൾ ആ ഗ്രാമത്തിന് ഒരു അനുഗ്രഹമായി മാറി.

വിഷ്ണുമായ. ജി. എൻ
8 F പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ