പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ഉത്തരീയം

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തരീയം

നിന്നെ ഞാൻ ഓർക്കുന്നു...
തെറ്റിയും കൊങ്ങിണിയും
പൂവിറുത്ത് പൂങ്കുലയിലെ
                     പലവർണ്ണപ്പൂക്കൾ തരം തിരിച്ച കുട്ടിക്കാലത്തെയും...

ഓർക്കുന്നു പിന്നെയും...
പുല്ലു ചവിട്ടി കളിയിൽ
ചാടിക്കടക്കുവാൻ കാൽ
തൊടുവാനിറ്റ് പുൽച്ചെടി
പറിച്ചിട്ടും പിടികൊടുത്തവൾ.

ഓർക്കാതിരിക്കുവാൻ വയ്യ
                    എഴുതുവാൻ ഇവിടെ സ്ലേറ്റ് പെൻസിലും ഒടിച്ചുതന്ന ദിവസങ്ങളും.....
              വക്കുടഞ്ഞ സ്ലേറ്റും പെൻസിലും കടന്നു പേപ്പറിൽ
പേനകൊണ്ട് എഴുതണമെന്ന്
പ്രഖ്യാപിച്ച നാൾ തുടങ്ങി ആത്മാഭിമാനം...
പതിവിലും കടന്നു
നിൻ കണ്ണുകൾ തിളക്കമാർന്നിരുന്നു...
പിന്നെ നീ മിണ്ടിയില്ല...
ഒളിഞ്ഞു നിൻ നോട്ടം കാത്തിരുന്നു ഒടുവിൽ
താലികെട്ടി യാത്ര പറഞ്ഞ്
കതിർ മണ്ഡപം വിട്ടു നീ
നടന്നകലും വരെ.....
 

അൽബിൻ എ
Vlll C പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത