പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ആത്മധൈര്യത്തോടെ പ്രതിരോധ പ്രവർത്തനത്തിലേയ് ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മധൈര്യത്തോടെ പ്രതിരോധ പ്രവർത്തനത്തിലേയ് ക്ക്


   “രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അവയെ പ്രതിരോധിക്കുകയാണ് വേണ്ടത്.”മനുഷ്യന്റെ ശുചിത്വരഹിതമായ പ്രവർത്തനങ്ങളാണ് ഏതൊരു രോഗവും പടർന്നു പിടിക്കുന്നതിനുള്ള കാരണം.മനുഷ്യന്റെ മാത്രമല്ല സർവ്വചരാചരങ്ങളുടെയും രോഗപ്രതിരോധത്തിന്റെ ആദ്യ ഘട്ടം ശുചിത്വപാലനം തന്നെയാണ്. ശുചിത്വപാലനം എന്നത് വ്യക്തിശുചിത്വത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പ രിസരശുചിത്വവും ശുചിത്വ പാലനത്തിൽ പ്രാധാന്യം അർഹിക്കുന്നു.  ശ്രദ്ധോടും, ശുചിത്വത്തോടുമുള്ള പ്രതിരോധമാർഗങ്ങൾ രോഗവ്യാപന ത്തിന്റെ കണ്ണിമുറിക്കുന്നതിനു ഏറെ സഹായകമാണ്. രോഗപ്രതിരോധം നമ്മുടെ ആയുസ്സും ആരോഗ്യവും ദീർഘിപ്പീക്കുന്നതിനു സഹായിക്കുന്നു.                     
  ഇന്നത്തെ സമൂഹം മാത്രമല്ല, ലോകം മുഴുവൻ നേരിടുന്ന പ്രധാന വെല്ലുവിളി തന്നെയാണ് “കൊറോണ”. കൊറോണ വൈറസിന്റെ വ്യാപനം ചൈനയിലെ വൂഹാൻ സിറ്റിയിൽ നിന്നാരംഭിച്ച് ഇന്ന് ലോമെമ്പാടും ബാധിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കപേരായി ലോക ആരോഗ്യ സംഘടന ഇതിനെ കോവിഡ് 19  എന്ന് നാമകരണം ചെയ്തിരിക്കുന്നു. ശരിയായ പ്രതിരോധ വാക്സിനുകളൊന്നും ഇതിനെതിരായി കണ്ടുപിടിക്കാത്തതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതാണ് ഏക മാർഗം. കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക,  ചുമയ്ക്കുന്ന സമയത്തും തുമ്മുന്ന സമയത്തും തൂവാല ഉപയോഗിക്കുക, അധികമായി മുഖത്ത് കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക; എന്നൊക്കെ ആണ് ഈ വൈറസിന്റെ പ്രതിരോധ മാർഗങ്ങളായി നാം സ്വീകരിച്ചിട്ടുള്ളത്. ശാരീകികരോഗ  പ്രതിരോധശേഷി   വർദ്ധിപ്പിക്കാനും അനേകം നടപടികൾ സ്വീകരിക്കാനാകും.തിളച്ചാറിയ വെള്ളം കുടിക്കുന്നിലൂടെയും, ശരിയായ ഉറക്കം, വ്യായാമം എന്നിവ വഴിയും ശാരീരിക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും.ഡെങ്കിപ്പനി,കോളറ,എലിപ്പനി തുടങ്ങിയ രോഗങ്ങളെ ബഹ്യപരിസരം മാലിന്യ മുക്തമാക്കുന്നതിലൂടെ പ്രതിരോധിക്കാൻ സാധിക്കും.ശരിയായ മാനസികാരോഗ്യവും രോഗ പ്രതിരോധത്തിന് അനിവാര്യമാണ്. രോഗത്തോടും അവ പരത്തുന്ന വൈറസു കളോടുമുള്ള അമിത ഭയം നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ താറുമാറാക്കുന്നതിനോടൊപ്പം ശാരീരിക ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിഘട്ടത്തെയും ധൈര്യപൂർവ്വം അതിജീവിക്കുകയും  അതിനായി പ്രയത്നിക്കുകയും ചെയ്യും എന്ന ഉറച്ച ബോധ്യം നമ്മിൽ ഉണ്ടാകണം. “ഭയമല്ല  ജാഗ്രതയായാണ്  വേണ്ടത്” എന്ന ബോധ്യം മനസ്സിലുറപ്പിച്ച് ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ രോഗ പ്രതിരോധശേഷി വർദ്ധിച്ച ജനതയായി നമുക്കു മാറാം.                                       .           
അപർണ്ണ. ജെ. എസ്
9 C പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം