പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

2019 അവസാന മാസങ്ങളിൽ നമ്മ‍ുടെ ഭ‍ൂമിയിലേയ്‍ക്ക് ദ‍ുഃഖത്തിന്റെയ‍ും ഭയത്തന്റെയ‍ും വിത്ത് വിതച്ചെത്തിയ വൈറസായിര‍ുന്ന‍ു കോവിഡ് - 19.
ഈ കാലയളവിൽ ഗൾഫിൽ നിന്നെത്തിയ ഒര‍ു മലയാളിയ‍ുടെ അന‍ുഭവക്ക‍ുറിപ്പാണിത്. ഗൾഫിൽ നിന്ന് ഇവിടെ എത്തിയ അദ്‍ദേഹം ഒര‍ു മെഡിക്കൽ ചെക്കപ്പിൽ ചെറ‍ുതായി സ‍ംശയിച്ചിര‍ുന്ന‍ു, തനിക്ക് കോവിഡ് - 19 ആണോ എന്ന്.. എന്നാൽ അത് സമ്മതിച്ച‍ു തരാൻ അയാള‍ുടെ മനസ്സ് അന‍ുവദിച്ചില്ല . കാരണം മറ്റൊന്ന‍ുമല്ല , ഗൾഫിൽ ഇത്രയ‍ും കാലം ഒറ്റക്ക് ജീവിച്ച് ഇപ്പോൾ എല്ലാവര‍ുമായി ഒത്ത‍ുക‍‍ൂടാന‍ുള്ള ആഗ്രഹം അത്ര തന്നെ. അതിനാൽ മ‍ുന്തിയ ഇനം മദ്യവ‍ുമായി ക‍ൂട്ട‍ുകാര‍ുമായ‍ുള്ള ക‍ൂടികാഴ്‍ചകൾ മ‍ുതൽ ബർത്ത്‍ഡേ പാർട്ടികൾ വരെ പങ്കെട‍ുത്ത‍ു. അങ്ങനെ എന്തെല്ലാം പരിപാടികൾ. ഇതിനിടയിൽ ചെറിയരീതിയിൽ ത‍ുടങ്ങിയ തൊണ്ടവേദനയ‍ും ശ്വാസംമ‍ുട്ടല‍ും മറ്റ് അസ‍ുഖങ്ങള‍ും അതെ കോവിഡ് -19 അദ്ദേഹത്തിന് അസ്വസ്ഥത അന‍ുഭവപ്പെട്ട‍ു ത‍ുടങ്ങി. ഒറ്റപ്പെടൽ പേടി കാരണം ആശ‍ുപത്രിയിൽ പോയില്ല . പിടിച്ച‍ു നിന്ന‍ു. ഇതിനിടയിൽ പലർക്ക‍ും അത് പകർന്നിര‍ുന്ന‍ു. അവസാനം അദ്‍ദേഹം ആശ‍ുപത്രിയിൽ എത്തിയെങ്കില‍ും രക്ഷിക്കാനായില്ല. പക്ഷെ അത് അവിടെ തീർന്നില്ല. പലർവഴിയ‍‍ും പകർന്ന ആ വൈറസ് സമ‍ൂഹവ്യാപിയായി. അതോടെ ധാരാളം ആള‍ുകൾ കഷ്‍ടപ്പാടിന്റെ ഇര‍ുട്ടിലേയ്‍‍ക്ക് വലിച്ചെറിയപ്പെട്ട‍ു.
മനസിലാക്ക‍ൂ സ‍ുഹൃത്തേ ഒരിക്കല‍ും സ്വാർത്ഥതാൽപര്യത്തിന് വേണ്ടി അന്യരെ ഇര‍ുട്ടിലേയ്‍ക്ക് തള്ളിവിടര‍ുത്. STAY HOME അതില‍ൂടെ കൊറോണ വൈറസിനെ നേരിടാം.
നമ്മ‍ുക്ക് പ്രതീക്ഷിക്കാം കൊറോണ ഇല്ലാത്ത നാളെയ്‍ക്കായി.
STAY HOME STAY SAFE

അഭിജിത്ത്. എസ്.
7എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം