പി.എം എസ് എ. എംഎ യു പി എസ് ഒളമതിൽ / സ്‌കൂൾ തല പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വളർച്ചയും ഉയർച്ചയും

മലപ്പുറം ജില്ലയിൽ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഒളമതിൽ 1976ൽ ഈ സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തെ വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. ഒളമതിൽ എ എം എൽ പി സ്കൂളിൽ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർതഥിക്ക് തുടർന്നു പഠിക്കാൻ മോങ്ങത്തേക്കോ ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു തുടർപഠത്തിന് അതിനാ‍ൽ തന്നെ മിക്കപെൺകുട്ടികളും ശൈശവ വിവാഹക്കിന് കീഴടങ്ങേണ്ടിവന്നു. ആൺകുട്ടികൾ പണിയെടുക്കാനും മറ്റുള്ളവർ മതപഠനത്തിനും പോയി അക്കാലത്ത് മർഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തിൽ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെൻറിൽ സ്കൂൾ പുരോഗതിയുടെ പടവു കയറി തുടങ്ങി

റസാക്ക് മാസ്റ്റർ ആയിരുന്നു ആദ്യ എച്ച്.എം തുടക്കത്തിൽ ഒരു ഡിവിഷനിൽ ആണ് തുടങ്ങിയത് ഇന്ന്

അത് 9 ഡിവിഷനിൽ എത്തിയിരിക്കുന്നു എന്ന് നമ്മുക്ക് അഭിമാനത്തോടെ പറയാൻ കഴിയും.2008 ൽ‍ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.

വളർച്ചയുടെ പടവുകൾ

ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ഞങ്ങൾ ഒരു പാടു പേരെ ഓർക്കുന്നു ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാർഡ്യവും അധ്യാപകരായി വർത്തിച്ചവരുടെ സഹകരണവും ചേർന്നു വന്നപ്പോൾ ഈ വിദ്യാലയം നാട്ടിന്റെ കെടാവിളക്കായി മാറി. പഠനരാഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയിൽ എത്താൻ ഈ വിദ്യാലയത്തിനായി യു എസ് എസ് ,ന്യൂ മാക്സ് പരീക്ഷകൾക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിയുന്നണ്ട്. യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. 1996 ൽ കീഴിശ്ശേരി ഉപജില്ല നിലവിൽ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ മേളകളിൽ ഒളമതിലിൽ യു .പി സ്കൂൾ മേധാവിത്വം പുലർത്തി. പോന്നു കഴിഞ്ഞ വർഷങ്ങളി‍ൽ സബ് ജില്ല ഗണിത മേളയിൽ ഓവറോൾ ‍‍‍ചാന്പൻ ഷിപ്പ് നേടാൻ കഴിഞ്ഞത് എന്നും നെറുകയിൽ ഒരുപൊൻതൂവലാണ്.