പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പരക്കെ പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ--
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ

പുറത്തേക്ക് പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിഎല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും

ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ
തൊടേണ്ട മുഖം മൂക്കും അകക്കണ്ണു രണ്ടും
മടിക്കാതെ സൂക്ഷിക്കണം തെല്ലിട ക്കെങ്കിലും
നീ പുറത്തേക്കു പോയാൽ
 

Nusriya. V
6 C പി എം എസ് എ എം യു പി സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത