പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മാതൃകയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃകയാക്കാം

തിത്തെയ് തക തിത്തെയ് താരാ
തിത്തെയ് തിത്തെയ് തക താരാ

കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നേ (തിത്തെയ്...)

കയ്യും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നേ (തിത്തെയ്...)

കുട്ട തട്ടിൽ വെക്കുന്നു
കിറ്റ് മുറ്റെത്തെറിയുന്നു (തിത്തെയ്...)

മണ്ണിലാകെ നിറയുന്നു
അന്തകനാകും പ്ലാസ്റ്റിക്ക് (തിത്തെയ്...)

മാറുക മാറുക നാമെല്ലാം
മാറ്റുക നമ്മുടെ ശീലങ്ങൾ(തിത്തെയ്...)

മാലിന്യങ്ങൾ ഇല്ലാതായാൽ
രോഗങ്ങൾക്കു വിട പറയാം (തിത്തെയ്...)

ഓരോ വീടും ശുചിയാകുമ്പോൾ
നാടു മുഴുവൻ ശുചിയാകും

നാടും വീടും ശുചിയാക്കി
മാതൃകയാകാം ലേകത്തിൽ( തിത്തെയ്...)

ശ്രേയസ് പി സന്തോഷ്
3 പാറമ്പുഴ ഡിവി ഗവ എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത