പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കർഷകന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
കർഷകന്റെ ബുദ്ധി

ഒരിടത്ത്‌ വേണു എന്ന് പേരുള്ള ഒരു കർഷകനുണ്ടായിരുന്നു. ഫലപുഷ്ടിയുള്ള മണ്ണായിരുന്നു അദ്ദേഹത്തിന്റേത് . ധാരാളം വിളവുമൊക്കെയായി ആ കർഷകൻ സന്തോഷത്തോടെ ജീവിച്ചു. ഒരു ദിവസം പോലും തന്റെ കൃഷിയിടം പരിപാലിക്കാതെ അദ്ദേഹം ഉറങ്ങില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് കൃഷി നോക്കിനടത്തുന്നതിനിടയിൽ വേണു കാൽ തെറ്റി വീണത്. ഒരു മാസത്തോളം അദ്ദേഹത്തിന് വിശ്രമം വേണ്ടി വന്നു.

കൃഷിയിടം പരിപാലിക്കാൻ കഴിയാത്തതിന്റെ വിഷമം വേണുവിനെ അലട്ടിക്കൊണ്ടിരുന്നു. ഒരു മാസം എങ്ങനെയോ തള്ളി നീക്കി. വിശ്രമം കഴിഞ്ഞ ആദ്യ ദിവസം തന്നെ അയാൾ കൃഷിയിടത്തിലേക്ക് തിരക്കിട്ടു ഓടി ചെന്നു. വിളവെടുപ്പ് അടുത്ത കൃഷിയിടം കണ്ട ആ കർഷകന് സഹിക്കാൻ കഴിഞ്ഞില്ല . വഴിയരികിലായിരുന്ന ആ കൃഷിയിടത്തിലാകെ മാലിന്യങ്ങൾ കുന്നുകൂടികിടക്കുന്നു . പ്ലാസ്റ്റിക് കുപ്പിയും കവറുകളുമൊക്കെയായി ധാരാളം മാലിന്യങ്ങൾ .പാവം വേണു ! കഷ്ടപ്പെട്ട് മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത ഒരു ബോർഡും സ്ഥാപിച്ചു.

ഇവിടെ മാലിന്യം നിക്ഷേപിക്കരുത് " എന്നാൽ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വിഫലമാക്കികൊണ്ട് പിറ്റേന്നും പലരും അവിടെ തന്നെ മാലിന്യം നിക്ഷേപിച്ചു . അയാൾ അന്നും അത് നീക്കം ചെയ്തു. അപ്പോഴാണ് വേണുവിനൊരു ബുദ്ധി തോന്നിയത് . " നിക്ഷേപിക്കരുത് " എന്നതിന് പകരം "മാലിന്യം ഇവിടെ നിക്ഷേപിക്കൂ" എന്ന ബോർഡ് സ്ഥാപിച്ചു.

പിറ്റേന്ന് ആകാംഷയോടെ വന്നു നോക്കിയ വേണുവിനു സന്തോഷവും ഒപ്പം സങ്കടവും തോന്നി. മാലിന്യം ഒന്നും ഇല്ലായിരുന്നു .എന്നാൽ ഇപ്പോഴത്തെ സമൂഹത്തിന്റെ മനോഭാവം ഓർത്തു അയാൾ ഒരുപാട് സങ്കടപ്പെട്ടു। ഇതാണ് ഇപ്പോഴത്തെ മനുഷ്യൻ. ചെയ്യരുത് എന്ന് പറയുന്നതേ ചെയ്യൂ . എന്നാൽ ചെയ്യാൻ പറയുന്നത് കൃത്യമായി ചെയ്യുകയുമില്ല। നിയമം തെറ്റിക്കുന്നതിൽ ആണ് ആനന്ദം കണ്ടെത്തുന്നത്.

ആദർശ് ടി എ
3B ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ