പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കൊറോണ വന്നേ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നേ

ലോകം മുഴുവൻ ചുറ്റി നടക്കും
കൊറോണയെന്നൊരു വൈറസ്സെത്തി
ആളെക്കൊല്ലും വൈറസാണേ
പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല

ആളുകളെല്ലാം വീട്ടിലിരുപ്പായ്
ജോലിയുമില്ല കൂലിയുമില്ല
പളളിക്കൂടമടച്ചുകഴിഞ്ഞു
പഠിപ്പുമില്ല പരീക്ഷയില്ല

കൊതുകുുപരത്തി ചിക്കൻഗുനിയ
കൊതുകുുപടർത്തി ഡെങ്കിപ്പനിയും
നിപ്പായെന്നുമെലിപ്പനിയെന്നും
പനികൾപലതരമിപ്പോഴുണ്ട്

പ്ലാസ്റ്റിക്കെല്ലാം കത്തിച്ചപ്പോൾ
ശ്വസംമുട്ടലുകൂടെക്കൂടെ
അഴുകിയ മീനുകൾ വറുത്തു തിന്നു
വയറിനുവേദനയാണേയെന്നും

വേണ്ടിനി നമ്മൾക്കിത്തരമൊന്നും
ശീലങ്ങൾ നാം മാറ്റണമിപ്പോൾ
വേണ്ടിനി നമ്മൾക്കിത്തരമൊന്നും
ശീലങ്ങൾ നാം മാറ്റണമിപ്പോൾ


പലഗുണമൊത്തൊരു ചക്കേം മാങ്ങേം
തൊടിയിൽത്തന്നെകിട്ടുകയില്ലേ?
അമ്മ തരുന്നൊരു ചീരക്കറിയും
സാമ്പാറും ബഹുകേമംതന്നെ.

ദേവനന്ദ വിനോദ്
3A ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത