പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/അപ്പുവിന്റെ പല്ലുവേദന

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ പല്ലുവേദന

അപ്പുവും കണ്ണനും കുട്ടുകാരായിരുന്നു. കണ്ണൻ എല്ലാ ദിവസവും പല്ലുതേച്ചതിനുശേഷം മാത്രമാണ് ആഹാരം കഴിക്കാറ്.എന്നാൽ അപ്പു വല്ലപ്പോഴും മാത്രമാണ് പല്ലു തേക്കാറ് . കണ്ണൻ എത്ര പറഞ്ഞാലും അപ്പു അനുസരിക്കാറില്ല. കുറെ ദിവസത്തിനുശേഷം അപ്പുവിന് പല്ലുവേദന വന്നു .അപ്പുവിനെയും കൊണ്ട് കണ്ണൻ ആശുപത്രിയിൽ എത്തി. ഡോക്ടർ അപ്പുവിനോട് വാ തുറക്കാൻ ആവശ്യപ്പെട്ടു. അവന്റെ പല്ലു മുഴുവൻ കേടായിരുന്നു .ഡോക്ടർ അവനോടു എല്ലാ ദിവസവും പല്ലു തേക്കാറുണ്ടോ എന്ന് ചോദിച്ചു .കണ്ണൻ ഡോക്ടറാട് പറഞ്ഞു. ഇവാൻ വല്ലപ്പോഴും മാത്രമാണ് പല്ലു തേക്കുന്നത് . അപ്പു എന്നും പല്ല് തേക്കാത്തതുകൊണ്ടല്ലേ ഇങ്ങനെ വന്നത്... ഇനിയിത് പാടില്ല. എന്നും രണ്ടുനേരം പല്ലുതേക്കണം, ആഹാരം കഴിച്ചതിനു ശേഷം വാ കഴുകണം.ഇങ്ങനെ ചെയുമ്പോൾ നിന്റെ പല്ലെല്ലാം വൃത്തിയാകും ,പല്ലുവേദനയും മാറും ,ഡോക്ടർ പറഞ്ഞു .ഇനി മുതൽ ഞാൻ അങ്ങനെ ചെയ്യാം അപ്പു പറഞ്ഞു. അന്നുമുതൽ അപ്പു എല്ലാദിവസവും പല്ലുതേക്കാൻ തുടങ്ങി. അവന്റെ മടിയെല്ലാം മാറി .അവനു വൃത്തിയും ആരോഗ്യവുമുള്ള പല്ലുകൾ വന്നു .

ഗോവിന്ദ് അരുൺ
I ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ