പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അവധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ അവധി

ദേവികയും ലക്ഷ്മിയും നല്ല സുഹൃത്തുക്കളായിരുന്നു. ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. പഠനത്തിൽ ഇരുവരും മുന്നിലായിരുന്നു. പഠനത്തിൽ മാത്രമല്ല നല്ല ശീലങ്ങൾ പാലിക്കുന്നതിലും,ശുചിത്വം പാലിക്കുന്നതിലും അവർ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു.അടുത്ത മാസം പരീക്ഷ തുടങ്ങും. വൈകുന്നേരങ്ങളിൽ ഒന്നിച്ചിരുന്ന് അവർക്ക് പഠിക്കുന്ന ശീലം ഉണ്ടായിരുന്നു.ചിലപ്പോൾ ദേവികയുടെ വീട്ടിൽ . മറ്റുചിലപ്പോൾ ലക്ഷ്മിയുടെ വീട്ടിൽ.അങ്ങനെയിരിക്കെ ഒരു ദിവസം ദേവികയുടെ വീട്ടിലേക്ക് ലക്ഷ്മി വന്നു. എന്നാൽ അവളുടെ മുഖത്ത് പഴയ സന്തോഷം ഉണ്ടായിരുന്നില്ല.
ദേവിക കാര്യം തിരക്കി:"എന്തു പറ്റി ലച്ചു നിനക്ക്?നിന്റെ മുഖം വല്ലാതിരിക്കുന്നല്ലോ?"
"ദേവൂ എന്റെ അച്ഛൻ ചൈനയിലാണ് ജോലി ചെയ്യുന്നതെന്ന് നിനക്ക് അറിയാമല്ലോ, പക്ഷേ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു അവിടെ കൊറോണ എന്ന രോഗം പടർന്നെന്ന്":ലക്ഷ്മി പറഞ്ഞു.
"അതെന്ത് രോഗമാണ്?":ദേവിക സംശയം ചോദിച്ചു.
"അത് ഒരു വലിയ പകർച്ചവ്യാധിയാ. കൊറോണ എന്ന ഒരു വൈറസ് ആണത്രേ അത് പകർത്തുന്നത്":ലക്ഷ്മി മറുപടി പറഞ്ഞു.
"ഇത് പകരാതിരിക്കൻ എന്താ ചെയ്യണ്ടേ?":ദേവികയ്ക്ക്‌ പിന്നെയും സംശയമായി.
"ശുചിത്വം പാലിക്കണം: അതെയുള്ളൂ മാർഗം"ലക്ഷ്മി പറഞ്ഞു.

ആഴ്ചകൾ കഴിഞ്ഞു. വളരെ പെട്ടന്നു തന്നെ കൊറോണ രോഗം കേരളത്തിലുമെത്തി.എല്ലാവരോടും വീട്ടിൽതന്നെ ഇരിക്കണമെന്ന ഉത്തരവു വന്നു. താമസിയാതെതന്നെ സ്കൂളുകൾ അടച്ചു. പരീക്ഷകൾ വേണ്ടെന്ന് വെച്ചു.ശുചിത്വമാണല്ലോ കോവിഡ് വരാതിരിക്കാൻ ചെയ്യേണ്ടത്.ദേവികയും ലക്ഷ്മിയും ശുചിത്വം പാലിക്കാൻ തീരുമാനിച്ചു.എങ്ങനെയൊക്കെ ശുചിത്വം പാലിക്കണമെന്ന് അവർക്കറിയില്ലായിരുന്നു.
ദേവിക അമ്മയോട് ചോദിക്കാൻ തീരുമാനിച്ചു:"അമ്മേ കൊറോണ വരാതിരിക്കാൻ എങ്ങനെയാണ് ശുചിത്വം പാലിക്കേണ്ടത്?"
"മോളെ അതിന് കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. തിരിച്ചു വരുമ്പോൾ സാനിറ്റെസർ എന്ന വസ്തു ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്":അമ്മ അവളുടെ ചോദ്യത്തിന് മറുപടി നൽകി.
അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം ദേവിക ലക്ഷ്മിയെ വിളിച്ചറിയിച്ചു. അത് കേട്ടപ്പോൾ അവൾക്കും എല്ലാം മനസിലായി.അമ്മ പറഞ്ഞപോലെ ഇരുവരും വ്യക്തിശുചിത്വം പാലിക്കാൻ ശ്രമിച്ചു. അതോടൊപ്പം പരിസരശുചിത്വം പാലിക്കാനും അവർ തീരുമാനിച്ചു. വീട്ടുകാരോടൊപ്പം അവർ വീടും പരിസരവും വൃത്തിയാക്കി. വീട്ടിലുള്ളവരെ സഹായിക്കുന്നതിനും അവർ ശ്രദ്ധ കാണിച്ചിരുന്നു.പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിച്ചും തിരിച്ചു വരുമ്പോൾ സാനിറ്റെസർ ഉപയോഗിച്ചും അവർ ശുചിത്വത്തിന്റെ നല്ല മാതൃകകളായി.ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും അവർ മറന്നില്ല. ഈ ശീലം അവർ മറ്റുള്ളവർക്കും പകർന്നു നൽകി.ദേവികയുടെ ലോക് ഡൗൺ ദിവസങ്ങൾ എങ്ങനുണ്ടെന്ന്‌ അറിയാൻ ഒരു ദിവസം ലക്ഷ്മി ദേവികയെ വിളിച്ചു:"ദേവൂ, ഞാൻ ലക്ഷ്മിയാണ്‌. നിന്റെ ലോക് ഡൗൺ ദിവസങ്ങൾ എങ്ങനുണ്ടെന്നു അറിയാൻ വിളിച്ചതാ."
"ലോക് ഡൗൺ ആണെങ്കിലും ഈ ദിവസങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട്.നല്ല ശീലങ്ങൾ വളർത്താനുംഒരുപാട് പുതിയ കര്യങ്ങൾ ചെയ്യാനുമൊക്കെ പറ്റുന്നുണ്ട്. നിനക്കോ?"
"എനിക്കും അങ്ങനെതന്നെ. ശരിക്കും എല്ലാവരെയും ഒന്നിപ്പിച്ച ദിവസങ്ങളായിരുന്നു. എല്ലാവരും ഒരുമിച്ച് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ പറ്റി."
ലോക് ഡൗൺ ദിവസങ്ങൾ ആയിരുന്നെങ്കിലും ഇൗ ദിവസങ്ങൾ എല്ലാവരെയും ഒന്നിപ്പിച്ചു. പുതിയ കുറെ ശീലങ്ങൾ വളർത്താനും കുറെ പ്രവർത്തങ്ങൾ നടത്താനും സാധിച്ചു. ശുചിത്വം പാലിച്ചാൽ ഈ മഹാമാരിയെ നാടുകടത്താൻ സാധിക്കും.

ട്വിങ്കിൾ മരിയ സെബാസ്റ്റ്യൻ
5 എ പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ