പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/അമ്മയെ സംരക്ഷിക്കൂ....

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെ സംരക്ഷിക്കൂ....

ഭൂമിയിലെ ജലം, വായു,മണ്ണ് ഇവയെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു.കൂടാതെ മണ്ണിടിച്ചും, വയൽ നികത്തിയും, വനങ്ങൾ നശിപ്പിച്ചും,പാറ പൊട്ടിച്ചെടുത്തുമെല്ലാം നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ തുടർന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ ഭൂമി വാസയോഗ്യമല്ലാതായിത്തീരും.ജലം, വായു,മണ്ണ് ഇവയെല്ലാം മലിനമാകുമ്പോൾ നമുക്ക് മാത്രമല്ല ഒട്ടനവധി ജീവജാലങ്ങൾക്കും അപകടകരമാകുന്നു. ഭൂമിയിലുണ്ടാകുന്നതും നട്ടതുമായ വസതുക്കളാണ് നാം കഴിക്കുന്നത് .മനുഷ്യനല്ലാതെ മറ്റൊരു ജീവിയും സ്വന്തം ഭക്ഷണത്തിൽ വിഷം ചേർക്കുന്നില്ല. കള നശിപ്പിക്കുവാൻ വേണ്ടി കളനാശിനികൾ ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിക്ക് വിഷമടിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലുള്ളതെല്ലാം നമുക്ക് ഉപകാരം ചെയ്യുന്നുണ്ട്. വനങ്ങളും മലകളും മഴ പെയ്യാൻ സഹായിക്കുന്നു. അമിതമായ മലിനീകരണവും പ്രകൃതി ചൂഷണവും വരൾച്ചയ്ക്കും, പ്രളയത്തിനും, പകർച്ചവ്യാധികൾക്കുമെല്ലാം കാരണമാകുന്നു. നാം തന്നെയാണ് നമുക്ക് ഈ ആപത്തുകൾ വരുത്തി വയ്ക്കുന്നത്. അതു കൊണ്ട് ഇനിയെങ്കിലും നമുക്ക് നമ്മുടെ ഭൂമിയമ്മയെ നശിപ്പിക്കാതിരിക്കാം. ലോകത്തിന് സുഖംഭവിക്കാൻ നമ്മുടെ പ്രകൃതി അമ്മയെ കാക്കാം.

വിവേക് ശ്രീനു
3 എ പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം