നാരകത്തറ യുപി എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം സാഹിത്യവേദി

  കുട്ടികളുടെ കലാ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം സാഹിത്യവേദി നടത്തുന്നു. ഈ പരിപാടിയുടെ നേതൃത്വം വഹിക്കുന്നത്  Dr. ഷൈജ ടീച്ചറാണ്.

IT ക്ലബ്

  IT ക്ലബ്ബിൻ്റെ ഭാഗമായി കുട്ടികൾക്ക് അടിസ്ഥാനപരമായ കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നു.

ഗണിത ശാസ്ത്ര ക്ലബ്

     UP ക്ലാസ്സിലെ ഗണിത ശാസ്ത്ര അധ്യാപികയായ ശ്രീമതി. സന്ധ്യാ Pചാക്കോയുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നു. ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്. ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ,ഗണിതോപകരണ നിർമ്മാണം എന്നിവയും സംഘടിപ്പിക്കാറുണ്ട്. മികച്ച ഗണിത ലാബ് സജ്ജീകരിക്കാനും ഉപയോഗിക്കാനും സാധിക്കുന്നുണ്ട്.

സോഷ്യൽ സയൻസ് ക്ലബ്

    ശ്രീമതി. അണിമ A J M നേതൃത്വം നൽകുന്ന സോഷ്യൽ സയൻസ് ക്ലബ് വളരെയധികം പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ളിക് ദിനം, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഇന്ത്യൻ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ വിവിധ ദിനങ്ങളിലും ദിനാചരണങ്ങൾ വ്യത്യസ്തമാർന്ന പരിപാടികൾ ഓൺലൈനായും ഓഫ് ലൈനായും നടത്തി വരുന്നു.

സയൻസ് ക്ലബ്

     സയൻസ് ക്ലബിൻ്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി.സന്ധ്യാ  P ചാക്കോയാണ്. മികച്ച സയൻസ് ലാബ് ക്രമീകരിക്കാനും ഉപയോഗപ്പെടുത്താനും .സാധിക്കുന്നു. ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ മാഗസിൻ തായാറാക്കാനും ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ, ശാസ്ത്രജ്ഞരെ അറിയൽ, ശാസ്ത്ര കഥാപുസ്തക പരിചയം ഇവയൊക്കെ സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

    ഹലോ ഇംഗ്ലീഷിൻ്റെ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ച് സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഭാഷാ ശേഷി കൈവരിക്കാൻ (LSRW ) ഉതകുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇംഗ്ലീഷ് അസംബ്ലി. ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനാക്കുറിപ്പ് അവതരണവും നടത്തുന്നുണ്ട്. അധ്യാപികയായ ശ്രീമതി. സുജിതK രാജുവാണ് ഇംഗ്ലീഷ് ക്ലബിന് നേതൃത്വം നൽകുന്നത്.