ദീപ്തി എച്ച് എസ് തലോർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ ക്ലബ്

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ  മത്സരങ്ങൾ നടത്തി.ക്വിസ്, ഗാന്ധി യുടെ വേഷവിധാനം, പോസ്റ്റർ നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങളും നടത്തി.




പോസ്റ്റർ നിർമാണം
















ജനുവരി 26മുതൽ30 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾ ക്കായി ഗാന്ധി ജിയെ കൂടുതൽ അറിയൂന്നതിന് , ജീവചരിത്ര പുസ്തകം  വായിക്കുന്ന തിന് അവസരം ഒരുക്കി.


എനർജി ക്ലബ്

ഊർജ്ജ സംരക്ഷണം, ഊർജ്ജ പരിപാലനം എന്നിവ ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും അനിവാര്യമായ വസ്തുതയാണെന്ന്  മനസ്സിലാക്കി പ്രവർത്തിക്കാനും  അതിനു സഹായകരമായ ആശയങ്ങൾ  നിർമ്മിക്കാനും പ്രചരിപ്പിക്കാനും  താല്പര്യമുള്ള  വിദ്യാർത്ഥികളെ  ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച

ദീപ്തി എനർജി ക്ലബ്ബിന്റെ 2021- 22  അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ 2021ജൂൺ 26 ന് എസ് ഇ  പി സ്കൂൾ കോഡിനേറ്റർ ശ്രീമതി സോണിയ ടീച്ചർ 'ദീപ്തി എനർജി ക്ലബ്ബ് 21-22'എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചുകൊണ്ട് ആരംഭിച്ചു. 200 വിദ്യാർത്ഥികൾ എനർജി ക്ലബ്ബ് ഗ്രൂപ്പിൽ  അംഗങ്ങളായിട്ടുണ്ട്.  വീടുകളിൽ ആയിരിക്കുന്ന വിദ്യാർഥികൾക്ക് ഊർജ്ജ പരിപാലനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള വിവരണങ്ങളും  പ്രവർത്തനങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചെയ്തിരുന്നു. 'ഹോം എനർജി സർവ്വേ' പരമാവധി വിദ്യാർത്ഥികളെ കൊണ്ട് ചെയ്യിപ്പിച്ചു കൊണ്ട്  അവരവരുടെ വീടുകളിലെ ഊർജ്ജ ഉപയോഗത്തിന്റെ അളവ്  മനസ്സിലാക്കുവാനും അതുവഴി മിതമായ രീതിയിൽ വൈദ്യുതോർജ്ജം ഉപയോഗിക്കുവാനും അവരെ ബോധവൽക്കരിക്കാനും സഹായിച്ചു. എസ് ഇ പി  വിദ്യാർത്ഥി കോർഡിനേറ്ററായി കുമാരി  അഫീഫ് ലത്തീഫിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഊർജ്ജ ഡയറി എഴുതി കൊണ്ട്  നിരന്തരമായ ഊർജ്ജ ഉപയോഗത്തിന്റെ നിരീക്ഷണം നടത്തി കൊണ്ടിരിക്കുന്നു. അനന്തു പ്രവീൺ എന്ന വിദ്യാർത്ഥി മികച്ച രീതിയിൽ ഊർജ്ജ ഡയറി  എഴുതി  സമ്മാനർഹനായിട്ടുണ്ട്.

ആഗസ്റ്റ് മാസത്തിൽ വിദ്യാർഥികൾക്കു  വേണ്ടി 'ഊർജ്ജ സംരക്ഷണം' എന്ന വിഷയത്തെക്കുറിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒന്നാം സ്ഥാനം നേടിയ അലീന നാഥൻ ഇ എം സിയുടെ ജില്ലാ ഊർജ്ജോത്സവത്തിലെ  പോസ്റ്റർ മത്സരത്തിൽ പങ്കെടുത്തു.

'സുസ്ഥിര ജീവിതം ഊർജ്ജ സംരക്ഷണത്തിലൂടെ' എന്ന സന്ദേശം  വിദ്യാർഥികളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ  കേരള സർക്കാരിന്റെ എനർജി മാനേജ്മെന്റ് സെന്റർ സ്മാർട്ട് എനർജി പ്രോഗ്രാം( ഇ. എം. സി. എസ്. ഇ. പി.)  നടത്തുന്ന 'ഊർജ്ജയാൻ'  പദ്ധതിയുടെ ഭാഗമായുള്ള ഉള്ള ഊർജ്ജയാൻ  സംരക്ഷണ സദസ്സ് പരിപാടിയുടെ നെന്മണിക്കര പഞ്ചായത്ത് തല യോഗവും ദീപ്തി സ്കൂളിലെ എനർജി ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും 2021 ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന  ഓൺലൈൻ മീറ്റിൽ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി എസ് ബൈജു   ഉദ്ഘാടനം നിർവഹിച്ചു.

എനർജി മാനേജ്മെന്റ് സെൻറർ ഇ. എം. സി. യുടെ ജില്ലാ വെബ് പോർട്ടലിൽ ദീപ്തി ഹൈസ്കൂൾ രജിസ്റ്റർ ചെയ്യുകയും  അതിലൂടെ വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇ എം സി യുടെ വിവിധ ഓൺലൈൻ മീറ്റിങ്ങുകളിലും പ്രോഗ്രാമുകളിലും എസ്. ഇ. പി. സ്കൂൾ കോർഡിനേറ്ററും സ്റ്റുഡന്റ് കോർഡിനേറ്ററും പങ്കെടുത്തിട്ടുണ്ട്.

2021ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുകയും അന്നേദിവസം വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഊർജ്ജ പരിപാലനവും ഊർജ്ജസംരക്ഷണവും സുസ്ഥിര ഊർജ്ജ ഉപയോഗ പ്രാധാന്യവും ബോധവൽക്കരിച്ച് കൊണ്ടുള്ള  ക്വിസ്സുകൾ, ഓഡിയോ ക്ലിപ്പുകൾ, പോസ്റ്ററുകൾ, ലേഖനങ്ങൾ, വീഡിയോ ക്ലിപ്പുകൾ, തുടങ്ങിയവയിലൂടെ എനർജി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.