ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്ത് ഒരു കുടുംബം താമസിച്ചിരുന്നു. കുടുംബത്തിൽ ഒരു കൊച്ചും അവരുടെ മതാപിതാക്കളുമാണ് ഉണ്ടായിരുന്നത്.ആ കുട്ടിക്ക് ശുചിത്വം എന്താണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് അവൻ ശുദ്ധി പാലിക്കാറുണ്ടായിരുന്നില്ല.കുട്ടി എപ്പോഴും റോഡിലൂടെയും വഴിയിലൂടെയും വൃത്തിയില്ലാതെ അലസനായി നടന്നു.അവരുടെ മാതാപിതാക്കൾ ഒരു ദിവസം അവനോട് പറഞ്ഞു .നീ ശുചിത്വം പാലിക്കണം.അതു കുട്ടിക്ക് മനസ്സിലായില്ല .അവൻ മാതാപിതാക്കളോട് ദേഷ്യം തോന്നി.അതുകണ്ട് മാതാപിതാക്കൾക്ക് സങ്കടമായി.എന്നാലും അവർ ഓമന മകനോട് വീണ്ടും ആവർത്തിച്ചു പറഞ്ഞു. അപ്പോൾ അവൻ ചോദിച്ചു. എന്റെ കൂട്ടുകാരൻ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് പറഞ്ഞു തരുമോ.? അപ്പോൾ അവർ പറഞ്ഞു കൊടുത്തു. ആ നിമിഷം അവൻ മതാപിതാക്കളോട് ദയ തോന്നി. അവൻ ചിന്തിച്ചു. എനിക്ക് എന്റെ കൂട്ടുകാരനെ പോലെ രോഗം ബാധിച്ചാൽ എന്നെ ആശുപത്രിയിൽ കൊണ്ടു പോകാൻ എന്റെ മാതാപിതാക്കളുടെ കയ്യിൽ പണമില്ലലോ.ഞാൻ ഇനി നിങ്ങൾ പറയുന്നതുപോലെ അനുസരിച്ചുകൊള്ളാം.

ശുചിത്വം എന്താണെന്ന് എനിക്ക് നിങ്ങൾ പറഞ്ഞു തരണം.അങ്ങനെ അവർ ശുചിത്വമെന്തെന്ന് പറഞ്ഞുകൊടുത്തു .അന്നു മുതൽ ആ കുട്ടി നല്ലവനായി നടന്നു. അവന്റെ മാതാപിതാക്കൾക്ക് സന്തോഷമായി.

സൈനബ് സ്വാലിഹ
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ