ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/അപ്പുവും അമ്മുവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും അമ്മുവും

ഒരു വീട്ടിലെ കുട്ടികളായിരുന്നു അപ്പുവും അമ്മുവും.അപ്പു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു.എന്നാൽ അമ്മുവിന് ഈ ശീലങ്ങളൊന്നും ഉണ്ടായിരുന്നില്ല.അപ്പു ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ നന്നായി വൃത്തിയായി കഴുകുമായിരുന്നു.എന്നാൽ അമ്മു കഴികില്ലായിരുന്നു.

ഒരുദിവസം അമ്മു മണ്ണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം അമ്മ ഭക്ഷണം കഴിക്കാൻ അപ്പുവിനെയും അമ്മുവിനെയും വിളിച്ചു.അപ്പു നന്നായി കൈ കഴുകി.എന്നാൽ അമ്മു കൈ കഴുകിയില്ല.അമ്മ കൈ കഴുകിയോ എന്നു ചോദിച്ചപ്പോൾ കൈ കഴുകി എന്ന് അമ്മു കള്ളം പറഞ്ഞു. അന്ന് രാത്രി അമ്മുവിന് ഛർദിയും വയറിളക്കവും തുടങ്ങി. അവൾ അമ്മയോട് പറഞ്ഞു ഇന്ന് ഞാൻ മണ്ണിൽ കളിച്ചിട്ട് കൈ കഴുകിയില്ല. ഛർദി നിൽക്കാതായപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി.അമ്മ ഡോക്ടറോട് വിവരം പറഞ്ഞു. ഡോക്ടർ അമ്മുവിനെ ഉപദേശിച്ചു. അന്നുമുതൽ അമ്മു നല്ല കുട്ടിയായി.

ഫിദ ഷെറിൻ
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ