തില്ലങ്കേരി എ.യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴാക്കാത്തർക്കറി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 106 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .