തിരുവങ്ങാട് ചാലിയ യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം