താബോർ എസ് ജെ എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം:താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. 1979 ജൂണിൽ 72 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാംക്ലാസ് ആരംഭിച്ചുവെങ്കിലും ഒക്ടോബർ പതിനെട്ടാം തീയതിയാണ് ഗവൺമെന്റ് നിന്നും ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്. ശ്രീ. കെ. എസ്.തോമസ്  ആയിരുന്നു  ആദ്യത്തെ അധ്യാപകൻ. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനം വളരെ വലുതാണ്. തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസുകൾ ആരംഭിച്ച് സ്കൂൾ  പൂർണമായും പ്രവർത്തനം തുടങ്ങി.  ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട പയ്യനാട്ട് അച്ഛന്റെ  സേവനം ഈ സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹച്ചിട്ടുണ്ട്പി. ന്നീട് ഈ സ്കൂൾ വർഷാരംഭത്തിൽ ശ്രീ. പി.എ. തോമസ് അസിസ്റ്റന്റ് ഇൻ ചാർജ് ആയി നിയമിക്കപ്പെട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം