ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റക്കടുത്ത് മുട്ടിൽ ഗ്രാമപഞ്ചായത്ത് കുട്ടമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. മുട്ടിൽ ഓർഫനേജ് കമ്മിറ്റിയാണ്  സ്കൂൾ മാനേജ്മെൻറ് കൈകാര്യംചെയ്യുന്നത്. ജില്ലയിൽ മികച്ച നിലവാരമുള്ള രണ്ട് ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് WMO നേതൃത്വം നൽകുന്നുണ്ട്. കെ.ജി മുതൽ പി.ജി വരെയുള്ള സ്ഥാപനങ്ങൾക്ക് പുറമെ തൊഴിലധിഷ്ഠിത കേന്ദ്രങ്ങളും സ്വന്തമായുണ്ട്.

  ഓർഫനേജ് ക്യാമ്പസിൽ തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടത്തിലാണ് ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ഭരണകൂടം ഹൈടെക്കെന്ന് ചിന്തിക്കുന്ന ഘട്ടത്തിൽ ഹൈസ്കൂളിൽ മാനേജ്മെൻറ് അതെല്ലാം സജ്ജമാക്കിയിരുന്നു. ജില്ലയിലെ പ്രഥമ ഹൈടെക് ഹൈസ്കൂൾ എന്ന മികവ് സ്വന്തമാക്കി. കർണാടക സംസ്ഥാനത്ത് ഹൈടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം പഠിക്കാനെത്തിയത് നമ്മുടെ സ്ഥാപനത്തിലായിരുന്നു. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരും പഠനത്തിനായി സ്കൂളിൽ എത്താറുണ്ട്.


എൻ.സി.സി, ജൂനിയർ റെഡ് ക്രോസ് ,സ്കൗട്ട്& ഗൈഡ്,കുട്ടി ഡോക്ടേഴ്സ്, എൻ.എസ്.എസ്, എസ്.പി. സി തുടങ്ങിയ ഗ്രൂപ്പുകളെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. കുട്ടി ശാസ്ത്രജ്ഞന്മാരെ കണ്ടെത്താനുള്ള കേന്ദ്ര പദ്ധതിയായ എ.ടി.എൽ ലാബ് സ്ഥാപനത്തിന് സ്വന്തമായുണ്ട്. വിവിധ വിഷയ ക്ലബ്ബുകളും സ്പോർട്സ് സൗകര്യവും ആരോഗ്യസംരക്ഷണത്തിനായി ജിംനേഷ്യവും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

   നാല് നില കെട്ടിടത്തിലാണ് വിദ്യാഭ്യാസ മികവിനായി  സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വിശാലമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, വിവിധ വിഷയങ്ങൾക്കായി പ്രത്യേകം ലബോറട്ടറികൾ, മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സൗകര്യങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ അടക്കമുള്ള ലൈബ്രറി, മൂന്ന് നിലകളിലും ആൺ/ പെൺ കുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ, കുടിവെള്ള

സൗകര്യം, ഫാക്കൽറ്റി റൂമുകൾ, സ്കൂൾ കെട്ടിടത്തിനകത്തും  പുറത്തും സി.സി.ടി.വി നിരീക്ഷണം, പ്രവേശന കവാടങ്ങളിൽ സെക്യൂരിറ്റി സേവനം, ഡിജിറ്റൽ ലാബ്, ആധുനിക സൗകര്യമുള്ള മിനി ഓഡിറ്റോറിയം, കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറി സംവിധാനം, വാർത്തകൾ കേൾക്കാനും കേൾപ്പിക്കാനും പബ്ലിക് അഡ്രസ് സിസ്റ്റം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കിയ ഐ. ഈ. ഡി ക്ലാസ്സ്, കുട്ടികളുടെ യാത്രക്കായി സ്വന്തമായി രണ്ട് ബസുകൾ, മുഴുവൻ കുട്ടികൾക്കും ഇരുന്ന് കഴിക്കാനുള്ള വിശാലമായ ഹാൾ സൗകര്യം,സ്കൂൾ കെട്ടിടത്തിന്റെ മുൻ-പിൻ ഭാഗങ്ങളിൽ  മാതൃകാപരമായ പുഷ്പ ഫല -സസ്യ ഉദ്യാനം തുടങ്ങിയവയെല്ലാം സ്ഥാപനത്തിൽ സംവിധാനിച്ചിട്ടുണ്ട്.

  സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ പാഠ്യ/ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് മേളകളിൽ ശക്തമായ ഇടപെടലുകൾ നടത്താനും പങ്കെടുക്കാനും നമ്മുടെ മക്കൾക്ക് അവസരമൊരുക്കുന്നു. അച്ചടക്കത്തിന് മുന്തിയ പരിഗണനയും പഠനപ്രവർത്തനങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത പിന്തുണയും പഠന-ആരോഗ്യ- മാനസിക- വ്യക്തിത്വ പുരോഗതിക്കായി സൗകര്യങ്ങളും വിദ്യാലയത്തിൽ സംവിധാനിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളും രക്ഷിതാക്കളെയും കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും അറിയിക്കുന്നതിനായി എഡ്യൂപേജ് സംവിധാനം നടപ്പിലാക്കാനായത് വിദ്യാലയത്തിന്റെ ഒരു വലിയ നേട്ടമാണ്.

എഡ്യൂൂപേജ്

ലോക വിവരങ്ങൾ വിരൽതുമ്പിലൂടെ ആവാഹിച്ച് എടുക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസമേഖലയിലും സാങ്കേതികവിദ്യ വൻ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മൊബൈൽ ഫോണുകൾ ആശയവിനിമയോപാധിയേക്കാളുപരി ഒരു അഭിവാജ്യഘടകം ആയിരിക്കുകയാണ്. രക്ഷിതാക്കൾക്ക് അവരുടെ മൊബൈൽ ഫോണിലൂടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് എഡ്യു പേജ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടയിലുള്ള ആശയവിനിമയം, പരീക്ഷാ  ഗ്രേഡുകൾ വിശകലനം, ടൈംടേബിൾ തുടങ്ങിയ നിരവധി സേവനങ്ങൾ തീർത്തും സൗജന്യമായി ഇതിലൂടെ ലഭ്യമാണ്.wovhss.edupage.org എന്ന വെബ് അഡ്രസ്സിൽ ഇവിടെ കുട്ടിയുടെ അഡ്മിഷൻ നമ്പർ യൂസർ നാമം ആയും വ്യക്തിഗതമായി നൽകുന്ന പാസ്‌വേഡ് ഉപയോഗിച്ച് ഈ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാവുന്നതാണ്.

സ്കൂൾ ബസ്

  സ്കൂൾ ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായത് 2018 /19 അധ്യാന വർഷം മുതലാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന വിദ്യാർഥികൾക്ക്‌ കൃത്യസമയത്ത് ക്ലാസ്സിൽ

എത്തിപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് സ്കൂളിന് സ്വന്തമായി ഒരു ബസ് എന്ന ആശയം നടപ്പിൽ വരുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധ്യാപകരുടെയും മാനേജ് മെന്റിൻ്റെയും സഹായത്തോടെ 2018 ജൂൺ സ്കൂൾ സ്വന്തമായി ബസ് വാങ്ങാനും സാധിച്ചു. അതിലൂടെ വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതലായി  വിദ്യാർഥികൾ സ്കൂളിൽ  അഡ്മിഷൻ എടുക്കുകയും ചെയ്തു.  തുടർന്ന് രണ്ടാമതൊരു ബസ്(2019-20) കൂടി സ്കൂളിൽ സ്വന്തമായി വാങ്ങുകയും ചെയ്തു.        

           പാഠ്യ പദ്ധതിയുടെ ഭാഗമായ ഫീൽഡ് ട്രിപ്പുകൾ, ഡാം സന്ദർശനം, വൃദ്ധസദന  സന്ദർശനം, കാർഷിക സർവ്വകലാശാല സന്ദർശനം ,എൻ.സി.സി, സ്കൗട്ട് & ഗൈഡ്, ജെ. ആർ.സി, ഫീൽഡ് ട്രിപ്പുകൾ മുതലായവ കൂടുതൽ കാര്യക്ഷമമാക്കാൻ സ്കൂൾ ബസിന്റെ സഹായത്തോടെ സാധിച്ചു.