ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/വായനാക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വായനകുറിപ്പ്

കൊറോണ രോഗബാധയെ തുടർന്ന് വിദ്യാലയങ്ങളെല്ലാം അപ്രതീക്ഷിതമായി അടച്ചു. ഇതിനെ തുടർന്ന് വിദ്യാലയങ്ങളെല്ലാം അപ്രതീക്ഷിതമായി അടച്ചു. ഇതിനെ തുടർന്ന് സ്കൂളിലെ മലയാളം അധ്യാപികയായ കവിത ടീച്ചറിന്റെ പക്കൽ നിന്നും ലഭിച്ച ഭൂമിഗീതം എന്ന പുസ്തകം വായിക്കുക എന്നതായി എന്റെ ലക്ഷ്യം... ടി വി സാമ്പശിവൻ ആണിതിന്റെ രചയിതാവ്.വ്യത്യസ്ത പ്രമേയങ്ങളുള്ള ഏഴു നാടകങ്ങളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. തികച്ചും ആധുനികമായ പരിപ്രേക്ഷ്യത്തിന്റെ രചനയാണ്‌ ഈ പുസ്തകം. ഇതിലെ നാടകങ്ങളും വളരെ ലളിതവും രസകരവുമാണ്. എന്നാൽ "തണൽ "എന്ന നാടകം ദുഃഖകരവുമാണ്. "നല്ലവരാകാൻ "എന്ന ബാലനാടകം എന്നെ വളരെ അധികം സീധീനിച്ചു.
വളരെ അധികം സമ്മാനങ്ങൾ ലഭിച്ച ഈ ഏഴു നാടകങ്ങളും പ്രകാശം പരത്തുന്ന ഒരു നിലവിളക്കിലെ ഏഴു തിരികളായി സങ്കല്പിയ്ക്കാം .മലയാളത്തിൽ അപൂർവ്വങ്ങളായിട്ടാണ് നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്, പ്രത്യേകിച്ചും ബാലനാടകങ്ങൾ. ഈ സാഹചര്യത്തിൽ ഈ പുസ്തകം വായിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ധാരാളം ഗുണപാഠങ്ങൾ ഇതിൽ നിന്നും എനിക്ക് ലഭിച്ചു തെരുവിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും നാടകങ്ങളാണ് ഇതിലെ ഉള്ളടക്കം.

സുകൃത എസ് പൈ
5 എ ടി.ഡി.ടി.ടി.ഐ,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം