ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനത്തിന്റെ പാതയിലിന്ന് നാം
തുടരുന്നു ജീവിത ജൈത്രയാത്ര
നീയല്ല ഞാനല്ല നമ്മളൊന്ന്
ഒരുമിച്ചുപാടുന്നു മനസ്സിലിന്ന്
പ്രളയവും നിപ്പയും നമ്മെ പഠിപ്പിച്ചു
ഒരുമയുണ്ടാകണമെന്നും മർത്യനെന്ന്.
കൈപിടിച്ചുയർത്തി നമ്മളന്ന്
ഒത്തൊരുമിച്ച് നമ്മുടെ നാടിനെയല്ലോ
ഉറ്റവർ ഉടയവരായി നമ്മൾ
എല്ലാംമറന്ന് കൈകോർത്ത് നിന്നു.
മാഞ്ഞുപോകില്ലൊരിക്കലും മനസ്സിലങ്ങനെ
മായാതിരിക്കട്ടെ മനുഷ്യത്വമെന്നും.
ഇനിയും തുടരണം നമ്മളീ യാത്ര
ചേർന്നു നിൽക്കാതെ കൈകോർത്തു പിടിക്കാതെ
തുടച്ചു നീക്കുവാൻ ദൂരത്തായ് നിന്നീടാം
ഞാനും നീയും അകലത്തായിരുന്നീടാം
നമ്മളായി മനസ്സിൽ ഒന്നിച്ചു ചേർന്ന്
നമ്മുടെ നാടിനെ കാത്തിടുവാൻ
നമ്മളിൽ തുടങ്ങണം മുൻകരുതൽ
ഒന്നായി നമുക്കിതു നേരിടുവാൻ
ആതുര സേവകർ നാടിന്റെ രക്ഷകർ
പോലീസുകാരാം നമ്മുടെ കാവലാൾ
അറിയുക നമ്മൾ കേൾക്കുക നമ്മൾ
നാടിന്റെ രക്ഷയ്ക്കായ് ഉറങ്ങാതിരിക്കുന്നവരെ
വീട്ടിലിരിക്കാം നമുക്കിത്തിരിനാൾ
ഒത്തിരിനാൾ പിന്നെ ചേർന്നിരിക്കാൻ.
 

നിരഞ്ജന നിഷാജ്
8 D ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത