ജെ.ബി.എസ് പുന്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ വെണ്മണി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ 1915 പുന്തല ദേവി ക്ഷേത്രത്തിനു സമീപം ഗവൺമെൻറ് വക പ്രൈമറി സ്കൂൾ നിലവിൽ വന്നു ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ തുടങ്ങിവെച്ച പ്രൈമറി സ്കൂൾ തുടക്കത്തിൽ തന്നെ നടത്തിക്കൊണ്ടുപോകുന്ന ബുദ്ധിമുട്ട് മൂലം സർക്കാരിനെക്കൊണ്ട് ഏറ്റെടുക്കുകയായിരുന്നു എന്തായാലും ഗവൺമെൻറ് ലോവർ പ്രൈമറി ഒന്നു മുതൽ നാലു വരെ പുത്തൻപള്ളി കുടത്തിൽ നിലവിൽ വന്നപ്പോഴും പഴയ പള്ളിക്കൂടത്തിൽ രണ്ടു ക്ലാസ്സ്മാത്രമേ ഉണ്ടായിരുന്നുള്ളൂ 1947 ന് ശേഷം ആണ് പഴയ പള്ളിക്കൂടം പൂർണ്ണരൂപത്തിൽ എൽ പി സ്കൂളായി മാറിയത് അന്നത്തെ കാലത്ത് പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സ്കൂളിൽ നടന്നിരുന്നു ബുക്ക് ബൈൻഡിംഗ് തുന്നൽ എന്നിവയായിരുന്നു 1956ലാണ്  പു ഇൻ തലയിലെ ഓലമേഞ്ഞ പുത്തൻ പള്ളിക്കൂടം പൊളിച്ച് L ഷേപ്പിൽ പുതുക്കിയത് അപ്പോൾ സ്കൂളിൻറെ മേൽക്കൂ ഓട് ഇടുകയും ചെയ്തു സർക്കാർ സ്കൂളുകളിൽ അടിസ്ഥാനസൗകര്യം കൊണ്ടുവരുന്നതിന് ഭാഗമായി 1957 ഗവൺമെൻറ് എൽ പി സ്കൂളിൻറെ പേര് ജെ ബി എസ് ജൂനിയർ ബേസിക് സ്കൂൾ പുന്തല എന്നായി മാറി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ജെ.ബി.എസ്_പുന്തല/ചരിത്രം&oldid=1239265" എന്ന താളിൽനിന്ന് ശേഖരിച്ചത്