ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി- നാം ശ്രദ്ധിക്കേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി- നാം ശ്രദ്ധിക്കേണ്ടത്

ഭൂമിയിലെ ഏതൊരു ജീവിയുടെയും ചുറ്റുപാടുകൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതിയുടെ ഘടകങ്ങളാണ് മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതുതന്നെ ഇതിന്റെ കാരണം. മനുഷ്യന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുകയും ഇത് പരിസ്ഥിതിയുടെ ഗുണങ്ങൾ നഷ്ടപ്പെടുത്തി പ്രകൃതിയുടെ താളം തെറ്റിക്കുകകയും ചെയ്യുന്നു. മരം വെട്ടുന്നതും വയൽ നികത്തുന്നതും മറ്റും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. ജീവീയവും അജീവിയവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന പരിസ്ഥിതിയിൽ അതിന്റെ കാരണക്കാരൻ ആവുന്നത് നാം ഉൾപ്പെടുന്ന മനുഷ്യവർഗം മാത്രമാണ്. ഒരിക്കലും മനുഷ്യർക്ക് മാത്രമായി പരിസ്ഥിതിയിൽ ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടായാലേ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നമുക്ക് മനസ്സിലാവൂ.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനുള്ള തിരിച്ചടി നമുക്ക് ഇടയ്ക്കിടെ ലഭിക്കുന്നുണ്ട്. ഉരുൾപൊട്ടലായും പ്രളയമായും വരൾച്ചയായും പകർച്ചവ്യാധികൾ ആയും അങ്ങനെ പല തരത്തിലും. പരിസ്ഥിതി ദിനം ആയി നാം ജൂൺ 5 ആചരിക്കുന്നു. അന്ന് വാതോരാതെ പരിസ്ഥിതി സംരക്ഷണത്തെ പറ്റിയും ശുചിത്വത്തെപ്പറ്റിയും പ്രതിജ്ഞയെടുക്കുമെങ്കിലും മിക്കവാറും അത് പ്രാവർത്തികമാക്കാറില്ല. ഒരു വൃക്ഷത്തൈ അന്ന് നടുന്നതിനൊപ്പം ഞാൻ മൂലം പരിസ്ഥിതി ഒരു ദോഷവും ഉണ്ടാവില്ല എന്ന് പ്രതിജ്ഞ കൂടി ഒരു മനുഷ്യനും എടുക്കണം, തീർച്ചയായും പാലിക്കുകയും വേണം. എങ്കിലേ അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കാനാവൂ എന്ന സത്യം നാം മനസ്സിലാക്കണം.

അമൽദേവ്
നാല് ബി മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം