ജി യു പി എസ് പുതുശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലുക്കിലുള്ള കരിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവ എൽ പി - യു പി സ്കൂൾ പുതുശ്ശേരി ഒരു നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ്. 1910 ൽ ഒരു ഓത്ത് പള്ളിക്കുടമായി തുടങ്ങിയ ഈ സ്ഥാപനം അക്കാലത്ത് മത പഠനത്തോടപ്പം മുസ്ലിം മത വിഭാഗത്തിൽ പെടുന്നവർക്ക് പൊതു വിദ്യാഭ്യാസം കൂടി ലഭ്യമാക്കണമെന്ന സദുദ്ദേശത്തോടെ പറമ്പത്ത് അബ്ദു സീതി സാഹിബ് തന്റെ സ്ഥലത്ത് സ്ഥാപിച്ചതായിരുന്നു. അന്ന് ഷെഡിൽ പ്രവർത്തിച്ചിരുന്ന ഓത്ത്പള്ളി പിന്നീട് കുറച്ച് കൂടി ഭേദപ്പെട്ട നിലയിൽ കട്ടകൾ കൊണ്ട് ചുമരുകൾ കെട്ടി മെച്ചപെടുത്തി സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് അധീനതയിലായിരുന്ന മലബാറിൻറ ഭാഗമായിരുന്നു ഈ പ്രദേശം. മലബാർ ഡി സ്ട്രിക് ബോർഡ് ശ്രീ പി ഭാസ്ക്കരപ്പണിക്കരുടെ നേതൃത്വത്തിൽ രൂപികൃതമായപ്പോൾ ഇതിന്റെ അന്നത്തെ ഉടമസ്ഥനായ പറമ്പത്ത് അബ്ദു മാസ്റ്റർ മലബാർ ഡിസ്ട്രിക് ബോർഡിൻ കൈമാറാൻ തയ്യാറായി അങ്ങനെ ബോർഡ് സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ പ്രദേശത്ത് മുസ്ലിം വിഭാഗത്തിൽ പിന്നോക്കം നിന്നിരുന്ന മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് വിദ്യ അഭ്യസിക്കാൻ ഏറെ സാഹായകരമായ ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർഥികളിൽ ഉന്നത വിദ്യഭ്യാസം നേടിയ ഏറെ പേർ ഉണ്ട്. എൽ പി സ്കൂളിൽ നിന്നും യു പി സ്കൂളായി ഉയർത്താൻ ശ്രീ കെ അബുബക്കർ മാസ്റ്ററുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചതോടെ മുൻ പെരിങ്ങളം എം.എൽ.എ ജ: എൻ. എ മമ്മു ഹാജിയുടെ പരിശ്രമലമായി സ്കൂളിൻ പുതിയ കെട്ടിടം ലഭ്യമാക്കാനും 1982 മുതൽ 5,6,7 ക്ലാസുകൾ ക്രമത്തിൽ നിലവിൽ വരികയും ചെയ്തു. മഹാന്മാരായ അനേകം പേരുടെ ശ്രമഫലമായി പടുത്തുയർത്തപ്പെട്ട ഈ വിദ്യാലയം ചോക്ലി സബ് ജില്ലയിലെ തന്നെ പഠന നിലവാരത്തിലും കല കായിക രംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു ഗണിതശാസ്ത്ര അറബിക് കലാമേളകളിൽ ഒരു വ്യാഴവട്ടക്കാലം സബ് ജില്ലയിൽ ഒന്നാ സ്ഥാനത്ത് നിന്നു എന്നത് എടുത്ത് പറയാവുന്നതാണ്.

      സ്കൂളിന്റെ  തുടക്കകാലത്ത് സാമൂഹികമായും സാബത്തികമായും പിന്നോക്കം  നിന്നിരുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു ഇവിടെ ബഹുഭൂരിപക്ഷം എന്നാൽ ഇന്ന് സ്ഥിതി ഏറെ വ്യത്യാസമാണ്.സാമ്പത്തികമായും സാമൂഹികമായും ഏറെ മുൻപന്തിയിൽ നിൽക്കുന്ന രക്ഷിതാക്കളായും പഠിതാക്കളായും പൂർവ്വ വിദ്യാർത്ഥികളായും ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർ എഞ്ചിനിയർ അധ്യാപകർ ശാസ്ത്രഞ് ജൻ തുടങ്ങി നിരവധി     മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട്. എന്നത് തന്നെ ഈ വിദ്യാലയത്തിന്റെ  നേട്ടങ്ങളിൽ എടുത്ത് പറയാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ആണ് ഏറെയും. 
       കരിയാട് തെരു എൽ പി സ്കൂൾ, നുസ്റത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ എന്നിവയാണ് പ്രധാന ഫിഡിംഗ് സ്കൂളുകൾ. എങ്കിലും പഞ്ചായത്തിന്റെ  മറ്റു ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇവിടെയുണ്ട്.