ജി യു പി എസ് കടുപ്പശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു നൂറ്റാണ്ടിന്റെ തുടിക്കുന്ന ചരിത്രവും പാരമ്പര്യവുമുള്ള കടുപ്പശ്ശേരി സർക്കാർ അപ്പർ പ്രൈമറി സ്കൂൾ ഒരു മാതൃകാ ഗ്രാമീണ വിദ്യാലയമാണ് . അദ്ധ്യാപകനും 10 വിദ്യാർത്ഥികളുമായി 1911 ഇൽ ആരംഭിച്ച ഈ വിദ്യാലയം കടുപ്പശ്ശേരി ഗ്രാമത്തിലെ മനുഷ്യ സ്നേഹിയായ പൊറത്തൂകാരൻ കുഞ്ഞുവറീത് എന്നയാൾ അദ്ദേഹത്തിൻറെ വീടിന്റെ അകത്തളത്തിലാണ്ആരംഭിച്ചത് . മുളംതുരുത്തി സ്വദേശിയായ ശ്രീ കെ പി വർഗീസ് മാസ്റ്റർ ആയിരുന്നു അന്നത്തെ അദ്ധ്യാപകൻ .തുടർന്ന് വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ തൊമ്മന മെയിൻ റോഡിനു അഭിമുഖമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .വടമയിലെ പേരുകേട്ട പന മന എന്ന നമ്പൂതിരി കുടുംബത്തിന്റേതായിരുന്നു ആ സ്ഥലം 1958 വരെ അവിടെ പ്രവർത്തിച്ചു .പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്.1963 ലാണ് goverment സ്കൂൾ ആയി ഉയർത്തിയത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം