ജി എൽ പി എസ് എരുവ സൗത്ത്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

ഹെൽത്ത്‌ ക്ലബ് ( കാക്കോത്തി )

ആഭിമുഖ്യത്തിൽ  ബുധനാഴ്ച സ്കൂളിൽ ഡ്രൈ day ആചരിക്കുന്നു. വ്യക്തി ശുചിത്വം പരിശോധിക്കുന്നു. പരിസര ശുചിത്വത്തെ ക്കുറിച്ചുള്ള ബോധ വത്ക്കരണ ക്‌ളാസുകൾ  സംഘടിപ്പിക്കുന്നു. സ്കൂൾ പരിസരത്തും പാത്രങ്ങൾ കഴുകുന്നയിടത്തും ടോയ്‌ലെറ്റിന്റെ ഭീതിയിലും സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നു.

പരിസ്ഥിതി ക്ലബ് ( ഹരിതം )

ജൈവ വൈവിദ്ധ്യപാർക്ക്  സംരക്ഷണം, പൂന്തോട്ടം, പച്ചക്കറി തോട്ടം, കിളികൾക്ക് കുടിവെള്ളവും തീറ്റയും ഒരുക്കൽ,  ജൈവ വൈവിദ്ധ്യ വേലി, ഫല വൃക്ഷ തൈകൾ  വെച്ച് പിടിപ്പിക്കൽ എന്നിവ കുട്ടികളെ ഗ്രൂപ്പായി തിരിച്ച്  എല്ലാ ആഴ്ചയിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ഗണിത ക്ലബ്ബ്

ഈസി മാത്‌സ് പരിശീലനം,ഗണിത കേളി,ഗണിത പാട്ടുകൾ, ഗണിത ക്വിസ് എന്നിവ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 3 മണി മുതൽ സർഗവേദി നടത്തുന്നു. കുട്ടികളുടെ കവിത , നാടകം , നൃത്താവിഷ്കാരങ്ങൾ,  പഠഭാഗവുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നു...