ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം 2

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം 2

മനുഷ്യൻ രോഗങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തരല്ല.രോഗം ഒരുവന്റെ ഉള്ളിൽ പിടിപെടുമ്പോൾ എങ്ങനെയാണ് അതിനെ ചെറുത്തു നിൽക്കേണ്ടതെന്ന് പലപ്പോഴും മനുഷ്യൻ മറന്നുപോകുന്നു.രോഗങ്ങൾ മനുഷ്യമനസ്സിന്റെ ബലഹീനതയെയാണ് ലക്ഷ്യം വയ്ക്കുന്നത്.രോഗങ്ങൾ മനുഷ്യനായി തന്നെ വരുത്തിവയ്ക്കുന്ന ഒന്നാണ്.അതുകൊണ്ടുതന്നെ അതിന്റെ പ്രതിരോധത്തിന്റെയും പൂർണ്ണ ഉത്തരവാദിത്വം മനുഷ്യർക്കാണ്. രോഗപ്രതിരോധത്തിൽ മനുഷ്യർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പരിസരങ്ങളിൽ നിന്നാണ് കൂടുതലായും രോഗങ്ങൾ പിടിപെടുന്നത്.അത് മനുഷ്യന്റെ കഴിവുകേടായി കണക്കാക്കുന്നു. നമുക്കുചുറ്റുമുള്ള പരിസ്ഥിതിയിൽ ജൈവികവും അജൈവികവുമായ വസ്തുക്കൾ കാണാൻ കഴിയുന്നു. പലപ്പോഴും അതിന്റെ ശുചിത്വപൂർണ്ണമായ സംസ്കരണത്തിൽ ചില തെറ്റുകൾ സംഭവിക്കാറുണ്ട്. അത് പല രോഗങ്ങളുടേയും മുന്നോടിയാണ്.പരിസര ശുചിത്വം , വ്യക്തി ശുചിത്വം തുടങ്ങിയ ചിലകാര്യങ്ങൾ മനുഷ്യർക്കു തന്നെ ചെയ്യാൻ കഴിയുന്നതാണ്. ഇതിലൂടെ രോഗപ്രതിരോധത്തിന്റെ ആദ്യ മുനയിലേക്ക് കടക്കുന്നു. മനുഷ്യശരീരത്തിൽ രോഗങ്ങൾ വസിക്കുന്നതിനു മുൻപുതന്നെ ചെയ്യാവുന്ന ചില പ്രതിരോധങ്ങളാണ് ഇവ.
എന്നാൽ ചില പ്രതിരോധകാര്യങ്ങൾ മനുഷ്യശരീരത്തിൽ രോഗങ്ങൾ കയറിച്ചെന്നതിനു ശേഷംഉള്ളതാണ്. രോഗിയായ ഒരുവ്യക്തിക്ക് അശുപത്രികളിൽ നിന്ന് ലഭിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റാനുള്ള ഗുളികകളും മറ്റ് ചികിത്സകളുമാണ്. എന്നാൽ ചികിത്സയ്ക്കു പുറമെ ഒരു രോഗിക്കുവേണ്ടത് എന്തിനേയും തരണം ചെയ്യാനുള്ള ആത്മവിശ്വാസത്തോടുകൂടിയ ഒരു മനസാണ്. രോഗ പ്രതിരോധത്തിനു വേണ്ട എല്ലാസഹായങ്ങളും ഗവൺമെന്റ് നമുക്ക് ചെയ്യ്തു തരുന്നു. അതിന്റെ ഫലപ്രദമായ ഉപയോഗമാണ് ഓരോ മനുഷ്യരുടെയും ധർമ്മം .
ഒരു രോഗി ജീവിക്കാൻ അഗ്രഹിക്കുന്നെങ്കിൽ മാത്രമേ അവർക്ക് ആ അവസരം ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം മരുന്നുകൾ പോലും നമ്മുടെ ശരീരത്തോട് പ്രതികരിക്കില്ല. എപ്പോഴെങ്കിലും രോഗികൾ അവരുടെ അവസാന നിമിഷങ്ങൾ എണ്ണിത്തുടങ്ങിയാൽ രോഗശമനം വരുത്തുവാനുള്ള മരുന്നിന്റെ ശക്തിയിൽ അൻപതുശതമാനവും കുറവുവരും. വൈറസ്സുകൾ ഉണ്ടാക്കുന്ന ചിലമഹാമാരികൾ ഭൂമുഖത്ത് ഉത്ഭവി ക്കുമ്പാൾ മനുഷ്യമനസ്സുകൾ ചിന്തിക്കുന്നത് അതിനുള്ള പ്രതിരോധമാണ്. അതിനിടയിൽ മനസ്സിന്റെ കരുത്തിനേയും ആത്മവിശ്വാസത്തേയും നമ്മൾ ഓർക്കന്നില്ലെങ്കിൽ നാം അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ അത് ഒരു പ്രതിരോധകമായി പ്രവർത്തിക്കുന്നു. രോഗപ്രതിരോധത്തിൽ വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും പ്രാധാന്യമുണ്ട്. ഇത് പാലിക്കുമ്പോൾ ഇത്തരം വൈറസ് രോഗങ്ങളെ നമുക്ക് പിടിച്ചു നിർത്താനാവും.

അനുപമ.പി
9 ബി ജി .എച്ച് .എസ്സ് .എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം